ഖദീജയുടെ കുടുംബം 10 [പോക്കർ ഹാജി]

Posted by

‘എടാ ഇപ്പം സമയം ഒമ്പതര മണിയായി .”
‘ഓഹ് അതു ഞാനോര്‍ത്തീല അല്ല എങ്ങട്ടാ ഇപ്പൊ.”
‘ഡാ ഇനിക്കു പണിക്കു പോകണ്ടെ അവിടെ ലോഡ് റെഡിയായിട്ടുണ്ടാവും’.അല്ല അനക്കു പോണംന്നു പറഞ്ഞിട്ടു ഇനിപ്പൊ എന്നാ പോണതു.”
‘വാപ്പ എന്നാ വരുക ഇനി.”
‘രണ്ടീസം എടുക്കും ന്താ”
‘ഒന്നുല്ല്യ ഇനിപ്പൊ വാപ്പ വന്നിട്ടു പൊയ്‌ക്കോളാം ഇവിടെ ഉമ്മ ഒറ്റക്കല്ലെ ഉള്ളു.”
അതു കേട്ട ബീരാന്‍ ഖദീജയുടെ മുഖത്തേക്കു നോക്കി ഖദീജയുടെ കണ്ണിലെ തിളക്കം കണ്ടിട്ടു സംഗതി ഓളേറ്റു എന്നു ബീരാനു മനസ്സിലായി.
‘അനക്കെടാ നാട്ടിലു നിന്നു പണിക്കു പോയിക്കൂടെ”
‘നോക്കാം ഇപ്പം തല്‍ക്കാലം ഇങ്ങനെ പോട്ടെ വാപ്പാ.അവിടെ തരക്കേടില്ലാത്ത പണിണ്ടു പൈസേം ഇണ്ടു.പിന്നെ നല്ലതു കിട്ടട്ടെ അപ്പൊ നോക്കാം”
‘ആ ന്നാ ഞാന്‍ പോകേണു.”
‘ആ ശരി”
ബീരാന്‍ ഇറങ്ങി നടന്നു.അയാള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പൊ ഖദീജ പറഞ്ഞു
‘പോയി പല്ലൊക്കെ തെച്ചിട്ടു വാടാ എന്തെലും ചായന്റെ കൂട്ടത്തിലു തിന്നാനും ഇണ്ടാക്കാം .”
‘ന്നാ ങ്ങളുണ്ടാക്കിക്കൊ ഉമ്മാ ഞാന്‍ ഇപ്പം വരാം”
എന്നു പറഞ്ഞവന്‍ കുളിമുറിയിലെക്കു നടന്നു. കുളിച്ചു ഫ്രെഷായി വന്നിട്ട് ഖദീജ ഉണ്ടാക്കിയ ഉപ്പുമാവും പഴൊം കൂട്ടിയൊരു പിടി പിടിച്ചിട്ടു കൈ കഴുകി ഉമ്മറത്തേക്കിറങ്ങി.പെട്ടന്നു പുറകില്‍ നിന്നും ഉമ്മന്റെ ചോദ്യം കേട്ടു അവന്‍ തിരിഞ്ഞു നോക്കി.
‘അല്ല എന്താ ഉമ്മാ പറഞ്ഞതു”
‘അല്ല ദാ നിനക്ക് മറ്റോളെ ഇഷ്ടാണോന്നു ഉമ്മ ചോയിച്ചതാണു.”
‘മറ്റോളൊ എതു മറ്റോളാണുമ്മാ”
‘എടാ മ്മടെ റജീനാന്റെ കൂട്ടുക്കാരി ല്ലെ സാജിത ഓളന്നെ.ഓളെ കാര്യാണു ഞാന്‍ ചൊയിക്കണതു അനക്കോളെ ഇഷ്ടാണൊ ആദ്യംഅതു പറ.”

‘എന്തായാലും റജീന സാജിതാന്റെ കാര്യംവെടിപ്പാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നു ഒറപ്പായി.”

‘അതെന്തുമ്മാ പ്പൊ അങ്ങനെ ചോയിക്കാന്‍.ഓളെ ആരാ ഇഷ്ടപ്പെടാത്തെതു നല്ല മൊഞ്ചത്തി അല്ലെ ഓളു.”

‘ഓളു മൊഞ്ചത്തിയൊക്കെതന്നെ പക്ഷേങ്കിലു അനക്കോളെ ഇഷ്ടാണോന്നറിയൂലല്ലൊ അതോണ്ടു ചോയിച്ചതാ.”

‘ഇഷ്‌ടൊക്കെത്തന്നെ എന്താ കാര്യം ഉമ്മാ”

‘അല്ല ഞാനും മ്മളെ റസിയയും കൂടി സാജിതാനെ അനക്കൊന്നു ആലോയിച്ചാലോന്നു ഒരു വര്‍ത്താനം വന്നു.”

‘ആര്‍ക്കു ഇനിക്കൊ സാജിതാനെ കെട്ടാനൊ.ന്താ ഉമ്മാ ങ്ങളു പറേണതു.”

‘അനക്കു പിടിച്ചില്ലെങ്കി വേണ്ട ഞങ്ങളു വെറുതെ പറഞ്ഞതാ.”

‘ഇഷ്ടല്ല്യായ്മ ഒന്നൂല്ല.ഓളുക്ക് ഇന്നെഇഷ്ടാവൊന്നറീല്ലലോ ഉമ്മാ, ന്നിട്ടു പോരെ ബാക്കി ഒക്കെ.”

‘അതു മതീടാ ഓളു നല്ല കുട്ടിയാ.നല്ല വൃത്തീം മെനേം ഇള്ള പെണ്ണാണു.മ്മളെ പെരേലു എണങ്ങി നിന്നോളും. ഓളെ ആഗ്രഹെന്താന്നു ഞാന്‍ ചൊയിച്ചറിഞ്ഞോളാം ഇജ്ജു ബെജാറാകണ്ട മുത്തെ അതു ഞാനും മ്മളെ റസിയെം എറ്റു.”
‘എന്താന്നു വെച്ചാ ആയ്‌ക്കോട്ടെ ഇന്നോടൊന്നും ചൊയിക്കണ്ട ഒക്കെ ഇങ്ങളു തീരുമാനിച്ചാല്‍ മതി.”

‘നാളെത്തന്നെ റസിയാനെ വിളിക്കണം ഓളുക്കൊഴിവുണ്ടെങ്കി ഇവിടം വരെ വന്നിട്ടു പോകാന്‍ പറേണം.വേറെ ആണുങ്ങളു കൊണ്ടോണേനു മുന്നെ ഓളെ നമ്മളെ പെരീലു കൊണ്ടരണം.”

Leave a Reply

Your email address will not be published. Required fields are marked *