ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

 

” അതൊന്നും എന്റെ കൈയ്യിലല്ലല്ലോ…

എന്തായാലും സോഷ്യൽ മീഡിയയിൽ നിങ്ങളെ 5 പേരെയും വലിച്ചു കീറിയിട്ടുണ്ട്. നിങ്ങളുടെയൊക്കെ ചിത്രം പരമാവധി പ്രചരിച്ചിട്ടുമുണ്ട്. കുറ്റ വിമുക്തരായാലും നിങ്ങളുടെ 5 പേരുടെയും ഭാവിയുടെ കാര്യം അനിശ്ചിതത്വത്തിലാകും. ”

വക്കീൽ പറഞ്ഞു.

 

” അപ്പൊ ഞങ്ങടെ ജീവിതം അവസാനിച്ചു… ”

വിഷ്ണു വിഷമത്തോടെ പറഞ്ഞു.

 

” ശെരിയാ… എനി നാട്ടുകാരുടെ മുഖത്ത് ഞങ്ങളെങ്ങനെ നോക്കും..? നല്ല കല്യാണാലോചന വരുവോ…? ”

രാഹുൽ ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങി.

 

” എല്ലാം ഇതോടെ തീർന്നു… ”

തനിക്കും കൂട്ടർക്കും സംഭവിച്ച നഷ്ടങ്ങളെയും, സംഭവിക്കാൻ പോകുന്ന നഷ്ടങ്ങളെയും കുറിച്ച് ഓർത്ത് അഭിയുടെ കണ്ണ് നനഞു.

 

ഈ കാലയളവിൽ വാദങ്ങളും, പ്രതിവാദങ്ങുമായി കേസ് നടന്നു പോന്നു. ഒടുവിൽ അഭിയും കൂട്ടരും കുറ്റ വിമുക്തരായെങ്കിലും തലയിൽ തോർത്തിട്ട് നടക്കേണ്ട അവസ്ഥയിലായി.

 

വക്കീലിന്റെ ഉപദേശ പ്രകാരം ഇതിനെതിരെ ഒരു മാനനഷ്ട കേസ് കൊടുത്താലോ എന്ന ആലോചനയിലായിരുന്നു അഭിയും കൂട്ടരും. പക്ഷെ കൃഷ്ണൻ കുട്ടിയുടെ ആളുകൾ 5 പേരുടെയും വീട്ടിൽ കയറി ഭീഷണിപെടുത്തി ആ ശ്രമം ഇല്ലാതാക്കി. സാമ്പത്തികമായി കൃഷ്ണൻ കുട്ടിയോട് ഏറ്റുമുട്ടാൻ പ്രാപ്തിയില്ലാത്തതു കൊണ്ടും, നാട്ടുകാരുടെയും, പാർട്ടിക്കാരുടെയും സഹകരണം നഷ്ടമായത് കൊണ്ടും അഭിക്കും, കൂട്ടർക്കും, സുചിത്രയ്ക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു.

 

അങ്ങനെ മാസങ്ങൾക്ക് ശേഷം കേസുകളൊക്കെ കഴിഞ്ഞ് എല്ലാം ശാന്തമായി.

 

ട്രീ… ട്രീ…

സുചിത്രയുടെ ഫോൺ ശബ്ദിച്ചു. അച്ഛനാണ് വിളിക്കുന്നത്. അവൾ ഫോൺ അറ്റന്റ് ചെയ്തു.

 

” ഹലോ… അച്ഛാ… ”

സുചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *