ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Posted by

” അദ്ദേഹത്തിനും കൂടി ഗുണമുള്ള ഒരു കാര്യത്തിനാ… ”

സുചിത്ര പറഞ്ഞു.

 

” ഞാൻ പറഞ്ഞു നോക്കാം.. ”

ബീന പറഞ്ഞു.

 

അങ്ങനെ ഒരാഴ്ച്ചയ്ക്ക് ശേഷം ബീനയുടെ റിക്വസ്റ്റിനെ തുടർന്ന് കൃഷ്ണൻ കുട്ടി സുചിത്രയെ കാണാൻ ബീനയുടെ വീട്ടിലെത്തി.

 

” സുചിത്ര എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്…? ”

അയാൾ ചോദിച്ചു.

 

” എന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെകുറിച്ചൊക്കെ ബീന ടീച്ചർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാവും. ഇപ്പൊ എനിക്ക് എല്ലാം നഷ്ടപ്പെട്ടു. ആരുമില്ലാതെയായി. എനിക്ക് ഈ അവസ്ഥ വരാൻ കാരണക്കാരായത് 5 പേരാണ്. എന്റെ മകന്റെ കൂട്ടുകാർ. അവർക്കിതിന് പണി കൊടുക്കണം. അതിന് സാറിന്റെ സഹായം എനിക്ക് ആവിശ്യമാണ്… എന്നെ സഹായിക്കണം.. ”

സുചിത്ര അയാളോട് അഭ്യർത്ഥിച്ചു.

 

” ഏതു തരത്തിലുള്ള പ്രതികരമാണ് നീ ഉദ്ദേശിക്കുന്നത്…? ”

അയാൾ ചോദിച്ചു.

 

” നിയമപരവും, കുറച്ച് കായികപരവും..”

സുചിത്ര ഗൗരവത്തോടെ പറഞ്ഞു.

 

” നിന്നെ സഹായിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.. നിന്നെ സഹായിച്ചാൽ എനിക്കെന്താ ഗുണം..? ”

അയാൾ സുചിത്രയെ അടിമുടി നോക്കികൊണ്ട് ചോദിച്ചു.

 

” തരാൻ എന്റെ കൈയിൽ കാശും, സ്വർണ്ണവുമൊന്നുമില്ല.. സാർ എന്താണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്.. അത് ഞാൻ തരും… ”

സുചിത്ര തന്റെ ശരീരം അയാൾക്ക് നൽകാൻ തയ്യാറാണെന്ന രീതിയിൽ പറഞ്ഞു.

View post on imgur.com

 

” അപ്പൊ.. ഇയാള് രണ്ടും കല്പിച്ചാണ്.. ”

 

” അതെ.. അവന്മാരൊന്നും എനി മനസ്സമാധാനത്തോടെ ജീവിക്കരുത്… ”

ഉള്ളിലടക്കിപിടിച്ച ദേഷ്യം അവൾ പുറത്തു കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *