💘മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Posted by

കുറച്ച് നേരത്തേക്ക് ഞാനും അവനും ഒന്നും മിണ്ടില്ല.

“അളിയാ…”

“Mm”

“ഞാൻ ബാറിൽ പോവാന്ന് പറഞ്ഞപ്പോ നീ എന്താ ഞെട്ടത്തെ??”

“ഞാനെന്തിനാ ഞെട്ടുന്നെ??”

“അല്ല ഞാൻ കുടിക്കൊന്ന് നിനക്കറിയില്ലല്ലോ??”

“9 ആം ക്ലാസ്സിൽ ബീഡി വലിച്ച നീ ഇപ്പൊ കളളല്ല കഞ്ചാവ് അടിക്കോന്ന് പറഞ്ഞാലും എനിക്ക് അത്ഭുതമില്ല.”

“ഓഹ് പിന്നെ. അ….

“എന്റെ പൊന്നേ ഒന്ന് നിർത്ത്. എന്റെ കോണ്സട്രേഷൻ പോണു.”

“Mm മാരക പണിയല്ലേ, മയിരൻ.”

ഈ മയിരന്റെ കാര്യം. പണ്ട് ഇവനും ഞാനും കൂടെ ക്ലാസ്സിൽ കാണിച്ചു കൂട്ടത്തതൊന്നുമില്ല അതൊക്കെയോർത്ത് ഞാൻ ചിരിച്ചു.

“ടാ ടാ ആ കാടെട മുന്പില് നിർത്തിയെ.”

പിന്നി കിടന്നവൻ അലറാൻ തുടങ്ങി.

“ഓഹ് ഈ മയിരൻ!”

വണ്ടി സൈഡിലോട്ട് നിർത്തിയിട്ടു. അവൻ അവിടെ കണ്ട പെട്ടിക്കടയിലോട്ട് നടന്നു. സിഗരറ്റ് വാങ്ങാൻ ആയിരിക്കും. ചുറ്റും വല്ലോ പോലീസ് ഉണ്ടോന്ന് നോക്കിയ ശേഷം ഞാൻ മാസ്‌ക് ഊരി. ഈ മാസ്‌ക് ഇട്ട് കഴിഞ്ഞ അപ്പൊ ശ്വാസം മുട്ടും. ‘ഹവ്’ ഇപ്പൊ ഒരാശ്വാസം തോന്നുന്നുണ്ട്.

“ടാ പോവാം.”

ഞാൻ വണ്ടിയെടുത്തു. അടുത്ത വളവ് തിരിഞ്ഞ് വേറൊരു റോഡിലെത്തി. നേതാക്കന്മാരാരും തിരിഞ്ഞു നോക്കാത്ത റോഡയത് കൊണ്ട് നല്ല രീതിയില് പുതിയ വണ്ടിക്ക് പണി കിട്ടി.

“സൂക്ഷിച്ച് സൂക്ഷിച്ച്.”

“ഞാനെന്ത് ചെയ്യാനാടാ ഞാൻ പരമാവതി ശ്രമിക്കുന്നുണ്ട്.”

ഒടുക്കം മംഗളകരമായി ആ ദൗത്യം ഞാൻ പൂർത്തീകരിച്ചു. ഇപ്പൊ സാധാ റോഡാ. കുറച്ചൂടെ പോയപ്പോ എന്റെ വീടെത്തി.

“വാട വല്ലതും കഴിച്ച് ചേച്ചിയെം മായയെം ഒക്കെ കണ്ടിട്ട് പതുക്കെ പോകാം.”

“ഇല്ലടാ ഇപ്പൊ സമയമില്ല. ഒന്നിരണ്ടിടത്ത് കേറനുണ്ട്. വൈകിട്ട് എല്ലാരേം കൂട്ടിട്ട് വരാം. മായക്ക് ഇങ്ങനെയൊന്ന് സംഭവിച്ച കാര്യം ആരും അറിഞ്ഞിട്ടില്ലല്ലോ.”

“അതിന് അവരൊക്കെ ഇവിടുണ്ടോ??”

Leave a Reply

Your email address will not be published. Required fields are marked *