“ടാ അളിയാ ഒരു photo എടുത്തേടാ status ഇടനാ.”
ഞാൻ എന്റെ ഫോണിൽ തന്നെ ഒരു നാലഞ്ച് ഫോട്ടോ എടുത്ത് അവന് വാട്സാപ്പിൽ ഇട്ട് കൊടുത്തു.
“വാടാ അളിയാ നിയും നിക്ക്.”
“ഏയ്. നീ വേഗം വന്നേ ഫോട്ടോ എടുക്കലൊക്കെ പിന്നെ.”
“അഹ് അഹ്.”
Payment set ആക്കി പുതിയ വണ്ടി അവനങ്ങനേ എടുത്തു. അവന്റെ ആഗ്രഹം നടന്നു. എന്റെ ആഗ്രഹവും അടുത്ത് തന്നെ നടക്കുമായിരിക്കും.
“അളിയാ ഇതാ നീ ഓടിക്ക്.”
“പുറത്തേക്കിറങ്ങിയതും അവൻ ചാവി എന്റെ നേരെ നീട്ടി.”
“പോടാ അളിയാ. പുതിയ വണ്ടി എടുത്തിട്ട് അതാദ്യം ഓടിക്കേണ്ടത് നിയാ. അല്ലാതെ ഞാനല്ല.”
“ആരോടിച്ചാൽ എന്താടാ?? നീയും ഞാനും എന്നൊക്കെയുണ്ടോ?? ഇത് പിടിച്ചേ!”
“അളിയാ വേണ്ട ടാ”
“പിടിക്കാടാ പന്ന കഴുവേറി.”
Nice എനിക്കെന്തിന്റെ കേടായിരുന്നു. ആദ്യമേ അങ്ങ് വാങ്ങിയാ മതിയായിരുന്നു!
“അപ്പൊ മര്യാദക്ക് പറഞ്ഞാൽ നിനക്ക് വാങ്ങിക്കാനൊക്കെ അറിയാം അല്ലെ??”.
“അളിയാ ഒന്നാമതെ എനിക്ക് ലൈസൻസ് ഇല്ല. പിന്നെ സ്വന്തമായി വണ്ടിയെടുക്കുമ്പോ ആദ്യം അത് ഓടിക്കേണ്ടത് നീ അല്ലെ ടാ??”
“എനിക്കിത് എപ്പോ വേണോ ഓടിക്കാം. ഇപ്പൊ ഞാൻ ഓടിക്കുന്നതിനെക്കാൾ എനിക്കിഷ്ടം നീ ഓടിക്കുന്നതാ. നീ വണ്ടിയെടുക്ക് മോനെ ദിനേശാ.”
നല്ല smooth ആയിരുന്നു. പുതിയത് ആയത് കൊണ്ടാവാം. വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് തന്നെ നന്നായി ആസ്വദിച്ചോടിച്ചു.
“അളിയാ ബാറിൽ കേറി രണ്ടെണ്ണം അടിച്ചാലോ??”
പിന്നിലിരുന്ന് ഗൗളി ചിലച്ചു.
“കൊല്ലും പൊലയാടി. ഞാൻ ഇത് വരെ ആ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല.”
“ഇങ്ങനൊക്കെ അല്ലെ പഠിക്കണേ!”
“അഹ്. മോൻ പണ്ട് എന്നെ ഒന്ന് പഠിപ്പിച്ചായിരുന്നു ഓർമയുണ്ടോ??”
“എങ്ങനെ മറക്കാൻ പറ്റും. ഒരു വലിക്ക് 9 ചുമയല്ലേ ആശാന്റെ കണക്ക്.”
“പൊക്കോണം മയിരെ അതോർക്കുമ്പോ ഇപ്പോഴും എനിക്കെന്തോ പോലെയാ.”
“ഓഹ് ഒരു പുണ്യാളൻ.”