“ഗിരിജ ചേച്ചി പോക്കിലെ??”
“പിന്നാല്ലാണ്ട്, ആ ഡാകിനി പണ്ട് തൊട്ടേ എന്നെ കണ്ട ചൊറിയും. ഇങ്ങനെന്നെ ക്രൂശിക്കാൻ ഞാനെന്ത് തെറ്റാടാ അവരോട് ചെയ്തേ?? അവർടെ മോളെ കേട്ടാന്ന് പറഞ്ഞിട്ട് പറ്റിച്ചോ?? അവിടം മുതൽ ഇവിടം വരെ നടന്ന് നടന്ന് ഉപ്പാട് വന്നു. ഇവിടെത്തി കിതപ്പ് മറ്റുമ്പോഴാ ഡാകിനി പൊക്കിയെ. ഞാനൊരു പണി കൊടുക്കും ആ കെളവിക്ക്!”
“നീയൊന്ന് അടങ്ങ്. നമ്മക്കിപ്പോ ടോപ്പിക്കിലേക്ക് വരാം. എടാ ഞാൻ വരണോ?? നിനക്കങ്ങ് പോയി എടുത്ത പോരെ.??”
“നിന്നെ ഞാൻ നിര്ബന്ധിക്കില്ല. നിനക്കിഷ്ട്ടണേ വന്നാ മതീടാ. നിയൂടെ ഉണ്ടേ പൊളിയായിരിക്കും.”
“എടാ അത്…”
“ഇങ്ങനൊന്നും ഞാൻ പറയില്ല നാറി. നിന്നേം കൊണ്ടേ ഞാൻ പോവൂ.”
“കുറെ നേരം എടുക്കില്ലേ ടാ??”
“1 കിലോമീറ്റർ അപ്പുറത്തല്ലേ ടാ ബജാജിന്റെ ഓഫീസ്. നമ്മളവിടെ പോകുന്നു വണ്ടിയെടുക്കുന്നു വരുന്നു. ഇതിന് വേണ്ടിട്ട് ഒരു ദിവസം മെനക്കേട്ടാ ഞാനിങ്ങ് വന്നേ.”
“Mm നീ ഇരിക്ക്. ഞാനൊന്ന് പല്ലും തേച്ച് ഡ്രെസ്സും മാറ്റിട്ട് വരാം. അമ്മ ചായ ഇട്ട് തന്നോ??”
“അഹ് രണ്ട് തവണ!”
അവൻ ചിരിച്ചു. ഞാനും പിന്നെ ബാത്റൂമിൽ കേറി പല്ലും തേച്ച് ഇട്ടിരുന്ന നിക്കറും ബനിയനും മാറ്റി ഒരുടുപ്പും പാന്റും ഇട്ട് ഇറങ്ങി ചെന്നു. അപ്പോഴാ ചേച്ചീടേം മായെടേം കാര്യം ഓർക്കണേ തന്നെ. അനൂപ് വന്നിട്ട് അവനോട് മായേടെ കാര്യം പറഞ്ഞതെ ഇല്ല.
“അളിയാ ഒരു രണ്ട് മിനിറ്റ്. ഞാനിപ്പോ വരാവേ.”
ചേച്ചീടെ മുറിയിലേക്ക് പോകും വഴി ഞാനവനോട് പറഞ്ഞു. അവനെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നെ മാതൃഭാഷ പറഞ്ഞതാവും. ഇന്നലെ എങ്ങനെ ആണോ കിടന്നത് അത് പോലെ തന്നെ കിടക്കുന്നുണ്ട്. ഒരമ്മ പെറ്റ മക്കളാന്നെ പറയൂ. ഇന്നലെ രാത്രി അമ്മ ഒരുപാട് നിർബന്ധിച്ചതാ അമ്മേടെ മുറിയിൽ കിടക്കാൻ. പക്ഷെ ചേച്ചി വിട്ടതും ഇല്ല മായയൊട്ട് പോയതുമില്ല. ചുമരിനോട് ചേർത്ത് മായ കിടക്കുന്നു. അവളേം കെട്ടിപ്പിടിച്ച് ചേച്ചിയും.
“ചേച്ചി…..ചേച്ചി…..”
മായയെ ഉണർത്താതെ പതിയെ ഞാൻ വിളിച്ചു.
“Mm കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ ടാ.”
“ഞാനൊരിടം വരെ പോവാ.”