മുറി വിട്ട് പുറത്തിറങ്ങാൻ പോയതും അവന്റെ കൈക്ക് കേറി പിടിച്ചു.
“ഞാനിപ്പോ എണീച്ചേ ഉള്ളൂ.”
“ഉറങ്ങിക്കോ സമയം അഞ്ചായതെ ഉള്ളൂ.”
“നീ ഉറങ്ങുന്നില്ല??”
“ഏയ് ഞാനിനി ഉറങ്ങിയ എണിക്കുമ്പോ താമസിക്കും! ഞാൻ ടിവി കാണാൻ പോവാ.”
“ഞാനും വരട്ടെ??”
“എന്താ ഉറങ്ങുന്നില്ലേ??”
“ഉറക്കൊക്കെ പോയി.”
അവൾ ചിരിച്ചു.
“വാ.”
എപ്പോഴും ചെയ്യുന്ന പോലെ അവളെ പതിയെ എണിപ്പിച്ചു. അവന്റെ തോളിലൂടെ കൈയിട്ടു. പിന്നെ കൊന്തി കൊന്തി നടന്നു.
ഹാളിൽ സോഫയിലേക്ക് അവളെ ഇരുത്തി. കൂടെ ഞാനും. ടിവി ഇട്ട് english movies ഓരോന്നായി മാറ്റി മാറ്റി നോക്കി ഒന്നിലും നല്ല പടം ഇല്ല.
“വല്ലോ പാട്ട് ചാനലും ഇട്ടെ കണ്ണാ,”
“അതാ ഇഷ്ട്ടം??”
“അങ്ങനെ ഇന്ന ചാനൽ എന്നൊന്നും ഇല്ല. എന്റെ വീട്ടിൽ ടിവി ഉണ്ടേലും ചാർജോന്നും ചെയ്തിട്ടില്ല.”
“നിന്നെയെനിക്ക് മനസ്സിലാവുന്നെ ഇല്ലല്ലോ പെണ്ണേ!”
“ഞാനിങ്ങനെയാ കണ്ണാ. വല്യ വീടും പണവും ഒന്നും ഉണ്ടായിട്ട് കാര്യല്ല. സ്നേഹിക്കാനുമൊക്കെ ആള് വേണ്ടേ??”
“ഞാനില്ലേ??”
അവളെന്റെ തോളിലേക്ക് ചാഞ്ഞു.
“I LOVE YOU കണ്ണാ…”
“LOVE YOU TWO പെണ്ണേ…”
നല്ല നല്ല പഴയ പാട്ടുകൾ കേട്ട് അവളെന്റെ തോളിൽ കിടന്ന് മയങ്ങി.
“ഇതെന്താ കണ്ണാ പതിവില്ലാതെ മഴയൊക്കെ??”
എട്ട് ഒൻപത് മണിയായപ്പോ പുറത്ത് നല്ല കോരിചൊരിയുന്ന മഴ. മഴ സീസണും അല്ല.
“അതാ ഞാനും അലോചിക്കുന്നെ!”
“അതേ കണ്ണാ ഇപ്പൊ ഒരാഗ്രഹം. മഴയൊന്ന് നനയാൻ!”
“Mm എന്താ പെട്ടന്ന് മഴ നനയാൻ തോന്നാൻ??”
“ഒരു കൊതി. പിന്നെ രണ്ട് ദിവസായില്ലേ ദേഹത്ത് വെള്ളം കൊണ്ടിട്ട്.”
“അതാ കുറച്ച് നേരായിട്ട് ഒരു ചിഞ്ചനാറ്റം.”
“അയ്യടാ എന്നെ നാറുന്നൊന്നും ഇല്ല.”
“ഏയ് ഇല്ലില്ല നല്ല മണം.”