“ലക്ഷ്മി മോളെ വിളിച്ചുണർത്തിയപ്പോ മായ മോളും എഴുന്നേറ്റിരുന്നു. ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. അവൾക്ക് സന്തോഷമേ ഉള്ളൂ. ഇപ്പൊ പോയി നോക്കുമ്പോ പാവം നല്ല ഉറക്കാ. നീ വേഗം വാടാ ചെക്കാ.”
അമ്മയോടൊപ്പം വെളിയിലോട്ട് ചെന്നു. പുറത്തൊക്കെ ഭയങ്കര ഇരുട്ട്. എങ്ങനെ ഇരുട്ടാവതെ ഇരിക്കും മണി ആറ് പോലും ആയില്ല. ഒരുങ്ങി കെട്ടി വണ്ടിക്കകത്ത് ഇരുപ്പുണ്ട് എന്റെ ചേച്ചി പെണ്ണ്. ഞാൻ ഇല്ലാണ്ട് കുളിക്കാത്ത പെണ്ണാ ഇന്നെന്ത് പറ്റിയോ എന്തോ?? അച്ഛൻ ഡ്രൈവിംഗ് സീറ്റിൽ ഇരുപ്പുണ്ട്.
“പിന്ന മോനെ ഒറ്റക്കെ ഉള്ളൂന്ന് കരുതി കുരുത്തക്കേട് ഒന്നും കാണിക്കല്ലേ!”
“ഓഹ് അമ്മ ഇപ്പൊ പറഞ്ഞവസാനിപ്പിച്ചേ ഉള്ളൂ. ഇനി അച്ഛനും കൂടെ തുടങ്ങിക്കോ.”
“ചുമ്മാ പറഞ്ഞതാടാ.”
“പിന്നെ വാവേ…”
പിന്നിലിരുന്ന് അവള് വിളിച്ചു.
“അഹ് ഇനി നിനക്കെന്താ പറയാനുള്ളേ?? നിയായിട്ട് കുറക്കണ്ട തരാനുള്ള ഉപദേശം തന്നിട്ട് വേഗം പോകാൻ നോക്ക്.”
“ഞാൻ അങ്ങനെ പറയൂന്ന് നിനക്ക് തോന്നുന്നുണ്ടോ ടാ?? ഞാൻ വിളിച്ചതെ വേറൊന്ന് പറയാനാ.”
“എന്താ??”
“നീ ഇല്ലാണ്ട് ആദ്യയിട്ടാ ഇങ്ങനെ പോണേ. മായ മോൾക്ക് ഇങ്ങനെ ആയത് കൊണ്ടാ. എന്തായാലും മോൾടെ കാലിലെ കെട്ടൊക്കെ അഴിച്ചിട്ട് ഒരു ദിവസം നമ്മക്ക് പോവാട്ടോ. പിന്നെ ഞാനെന്താ വാങ്ങിട്ട് വരണ്ടേ??”
“ഓഹ് ഒന്നും വേണ്ടടി. പ്രാർത്ഥിച്ചോണ്ടാ മതി.”
“അത് ഞാൻ പ്രാര്ഥിക്കുന്നുണ്ട്. ഞങ്ങള് തിരിച്ച് വരുമ്പോ നിന്റെ മുഖത്ത് കുറ്റബോധം ഉണ്ടാവല്ലെന്ന്!”
ഞാൻ മാത്രം കേൾക്കെ ആണ് അവളത് പറഞ്ഞത്. എന്നിട്ട് ഒരു കുണുങ്ങി ചിരിയും.
“അയ്യേ ആ വാ ഒന്നടക്ക്. എന്തൊക്കെയാ പറയണത് എന്നറിയോ നിനക്ക്??”
“Mm mm.”
പിന്നും ഒരാക്കിയ ചിരി.
“കോപ്പ് ഒന്ന് പോയെടി ഞരമ്പേ.”
അവൾടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു. അച്ഛൻ വണ്ടിയെടുത്തു.
“റ്റാറ്റ…..”
അവൾ കൈ വീശി കാണിച്ചു. തിരിച്ച് ഞാനും.
അകത്തേക്ക് കേറി വാതില് കുറ്റി ഇട്ടു. സമയം നോക്കുമ്പോ അഞ്ചാവുന്നതെ ഉള്ളൂ. എന്തായാലും ഉറക്കം പോയി. മായയെ പോയി ഒന്ന് നോക്കാന്ന് വിചാരിച്ചു. അമ്മ പറഞ്ഞ പോലെ നല്ല ഉറക്കാ. ഇപ്പൊ നല്ല തണുപ്പാ. അവളാണേ മൂടിട്ടും ഇല്ല. ഞാൻ അവിടെ ചുരുണ്ട് കിടന്ന ബെഡ്‌ഷിറ്റ് കൊണ്ട് അവളെ നന്നായി പുതപ്പിച്ചു. ഒന്നൂടെ അവളെ നോക്കി. ഉറങ്ങുമ്പോളും ഇവളെന്ത് സുന്ദരിയാ. പൃഥ്വിരാജ് പറയുമ്പോലെ ഇവളെ കണ്ട കടിച്ചു തിന്നാൻ തോന്നും.
“ഏയ് നീ ഉറങ്ങിലെ പെണ്ണേ??”