💘മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax]

Posted by

അവൾ മൂളി. അപ്പൊ തന്നെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു.

“ഹലോ എന്താടാ??”

“അച്ഛാ ഓട്ടത്തിലാണോ??”

“ഞാൻ അങ്ങോട്ട് വരുവാടാ!”

“അഹ് വേഗം വാ ഒരിടം വരെ പോവാണ്ട്.”

“എങ്ങോട്ട്??”

“അതൊക്കെ പറയാം ഒന്ന് പെട്ടന്ന് വാ.”

“അഹ് ശെരി ശെരി നീ വെക്ക്.”

ഫോൺ വച്ച ശേഷം ഒരു ജോഡി ഡ്രെസ്സും എടുത്ത് ബാത്റൂമിൽ കേറി അവളെയൊരുക്കി.

“എങ്ങോട്ടാ രണ്ടാളും??”

ഞങ്ങൾക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് വന്ന അമ്മ ഒരുങ്ങി നിൽക്കുന്ന ചേച്ചിയേം അവളെ ഒരുക്കുന്ന എന്നേം കണ്ട് ചോദിച്ചു. അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അമ്മക്കും അത് കേട്ട് സന്തോഷം തോന്നി. ഒരുപക്ഷേ അവൾക്കൊരു നല്ല ജീവിതം കിട്ടും എന്നോർത്താവും. കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോ അച്ഛനെത്തി.

“കേറല്ല കേറല്ലേ.”

വണ്ടി off ചെയ്ത് വീട്ടിലേക്ക് കേറാൻ പോയ അച്ഛനെ ഞാൻ തടഞ്ഞു.

“എന്താടാ??”

“ഞാൻ പറഞ്ഞില്ലേ ഒരിടം വരെ പോണോന്ന്.”

“എങ്ങോട്ടാ ടാ??”

“ഗോകുല് ചേട്ടന്റെ വീട്ടിലേക്ക്.”

“അവിടെയെന്താ??”

ഞാൻ ഗോകുല് ചേട്ടൻ വിളിച്ചത് മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു.

“ആണോ?? എന്റെ ഈശ്വരാ എന്റെ മോൾക്ക് നല്ല ബുദ്ധി തോന്നിക്കണേ. അവനെ പോലെ ഒരുവനേ ലക്ഷ്മി മോൾക്ക് വേറെ കിട്ടില്ല. നീ വേഗം അവളെ വിളിച്ചിട്ട് വാ.”

അച്ഛനും സന്തോഷം! ഞാൻ പോയി ആദ്യം

വീൽചെയർ എടുത്ത് വണ്ടി കേറ്റി. പിന്നെ ചേച്ചി എടുത്ത് പിന്നിലിരുത്തി. ഞങ്ങളെ നോക്കി പുറത്ത് അമ്മ നിൽപ്പുണ്ട്. ആ മുഖത്ത് പ്രാർത്ഥന മാത്രം!

“ചേച്ചി എന്താടി ഒരു സങ്കടം??”

അവൾടെ കൂടെ തന്നിരിക്കുവായിരുന്നു ഞാൻ. എന്തോ ചേച്ചീടെ മുഖം വാടിയത് പോലെനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *