“അഹ് കണ്ണാ നിന്റെ സൈക്കൾ ഇപ്പോഴും ഇവിടുണ്ട്. ഇന്നെങ്കിലും വന്നൊന്ന് എടുക്കണം. വേറൊന്നും കൊണ്ടല്ല ഞങ്ങൾ ഇവിടുന്ന് പോവാ. അമ്മേടെ നാട്ടിലേക്ക്. ഇനിയൊരു തിരിച്ച് വരവുണ്ടാവൂന്ന് തോന്നുന്നില്ല.”
“അയ്യോ ചേട്ടാ എന്താ ഇത്ര പെട്ടന്ന്??”
“ഒരുപാട് ആലോചിച്ചടാ ഇനിയും ഇവിട നിന്നാ സങ്കടം കൂടെ ഉള്ളൂ.”
“ഞാൻ ദേ ഇപ്പം തന്നെ വരാം ചേട്ട!”
“എടാ ഞാനൊരു കാര്യം പറഞ്ഞ നടത്തി തരോ??”
“എന്താ ചേട്ടാ??”
“അമ്മക്കൊരു ആഗ്രഹം. ലക്ഷ്മിയെ അവസാനമായി ഒന്ന് കാണണമെന്ന്! നീ വരുമ്പോ അവളെ കൂടെ ഒന്ന് കൊണ്ട് വന്നാ.”
“ശെരി ചേട്ടാ ഞാൻ അവളേം കൂട്ടിട്ട് വരാം.”
പാവം ഒരുപാട് ആഗ്രഹിച്ചതാ ചേച്ചിയുമൊത്തുള്ള ജീവിതം! ഞാൻ വീണ്ടും മുറിയിലേക്ക് ചെന്നു. ഇപ്പോഴും വല്യ ചർച്ചയാ രണ്ടാളും.
“ചേച്ചി…”
“Mm എന്താടാ??”
“നമ്മുക്കൊരിടം വരെ പോണം.”
“എങ്ങോട്ട്??”
“ഗോകുലേട്ടന്റെ വീട്ടിലേക്ക്!”
ആ പേര് കേട്ടതും അവളെന്നെ ചൂഴ്ന്ന് നോക്കി.
“എന്തിനാ ഞാൻ വരണേ??”
“ആരാ ഈ ഗോകുല് ചേട്ടൻ??”
ഇതെല്ലാം കേട്ടിരുന്ന മായ എന്നേം ചേച്ചിയേം മാറി മാറി നോക്കി ചോദിച്ചു. അവളൂടെ അറിയട്ടെ എന്നെനിക്ക് തോന്നി. ഞാനെല്ലാം അവളോട് പറഞ്ഞു.
“ചേച്ചി, ആ ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ചേച്ചീടെ എല്ലാ കാര്യവും ആ ചേട്ടന് അറിയാം. അതുകൊണ്ടല്ലേ നമ്മടെ വീടിന്റെ തൊട്ടടുത്ത് തന്നെ വേറൊരു വീടും പണിയുന്നെ. ചേച്ചി തന്നെയൊന്ന് ആലോചിച്ച് നോക്കിയേ ചേച്ചിയെ ഇത്രത്തോളം സ്നേഹിക്കുന്നൊരാളേ വിട്ടുകളയണോ?? ജീവിതം ഒന്നല്ലേ ഉള്ളൂ അത് അവസാനം വരെയും സന്തോഷത്തോടെ ജീവിച്ച് തീർക്കണ്ടേ?? ചേച്ചിക്കും ഒരു കുടുമ്പൊക്കെ ആയി സന്തോഷത്തോടെ ജീവിക്കുന്നത് കാണാനല്ലേ അച്ഛനും അമ്മയ്ക്കും ഇഷ്ട്ടം?? ചേച്ചിയെ ഉപദേശിക്കാൻ ഞാൻ ആളല്ല. ചേച്ചി കല്യാണമൊന്നും കഴിക്കണ്ട. എന്നാലും ആ ചേട്ടന്റെ അമ്മേടെ ആഗ്രഹം അല്ലെ ചേച്ചിയെ ഒന്ന് കാണണമെന്നുള്ളത് ചേച്ചിയൊന്ന് പോയി കണ്ടേക്ക്.”
എല്ലാം കേട്ട് കഴിഞ്ഞ് മായ ചേച്ചിയോട് പറഞ്ഞു. എന്റെ പെണ്ണിനെ കുറിച്ചോർത്ത് എനിക്ക് തന്നെ ഒരു മതിപ്പ് തോന്നി.
“പോവാം??”
“Mm”