അവനും അവളും ഒരുപോലെ കുണുങ്ങി ചിരിച്ചു.
“””മ്മ് ഇനി പോയി കിടന്നു ഉറങ്ങു മുത്തേ.
വിഷ്ണു പറഞ്ഞു.
“””അയ്യട മോനെ എനിക്ക് ആദ്യം കുളിക്കണം.എന്നിട്ട് കിടക്കാനെ പറ്റൂ.
“””ഹും.ഒക്കെ ബൈ .നാളെ കാണാം.
“””ഉം ഒക്കെ ബൈ love you.
“””ഹും love u too.
ഫോൺ കട്ടായി. കഴിഞ്ഞതൊന്നും ചിന്തിക്കാതെ വിഷ്ണു നേരെ പിന്നിലേക്ക് വീണു അവിടുന്നു ഉറക്കത്തിലേക്കും വീണു.
രാവിലെ മുഖത്ത് വെയിൽ തട്ടി ആണ് വിഷ്ണു എഴുന്നേറ്റത്. കണ്ണും തിരുമ്മി നേരെ താഴേക്ക് ചെന്നപ്പോൾ ‘അമ്മ അടുക്കളയിൽ നിന്ന് ചപ്പാത്തി ഉണ്ടാക്കുന്നതാണ് കണ്ടത്.
“””ടാ അഭി വിളിച്ചയിരുന്നോ
അമ്മയുടെ ചോദ്യം വന്നു.
“””ആഹ് ഇന്നലെ ഉച്ചക്ക് വിളിച്ചായിരുന്നു.
“””അവളെ കൊണ്ടുവരേണ്ട.
“””അതിനു പ്രസവം കഴിഞ്ഞില്ലല്ലോ.അല്ല , ഇതിപ്പോ അമ്മായിഅമ്മയ്ക്ക് എന്താ മരുമോളോട് സ്നേഹം…അടിയിടാൻ ആരും കൂട്ടില്ലല്ലേ…
വിഷ്ണു ചിരിച്ചു കൊണ്ട് അടുക്കള സ്ലാബിന് മുകളിൽ കയറിയിരുന്നു.
“””ദേ ചെക്കാ ഇതുകണ്ടാ …