“‘പാപം നിൻ്റെ അപ്പൻ ശിവശേകരന് കൊണ്ട് കൊട്”‘….അവളുടെ ആക്കിയുള്ള ചിരിയും വർത്താനവും പിടിക്കാതെ ഞാൻ പറഞ്ഞു.
“‘ പടോ “‘…എൻ്റെ കയ്യിൽ പെണ്ണ് നല്ലൊരു അടി വെച്ചു തന്നു.
“‘അച്ഛനെ പറഞ്ഞാ പന്നി നിന്നെ ഞാൻ ഇവിടുന്ന് തള്ളിയിട്ട് കൊല്ലുവെ”‘….അവൽ ചീറി കൊണ്ട് പറഞ്ഞു.
“‘നിനക്ക് എൻ്റെ അച്ഛനെ പറയാലോ….ഞാൻ വല്ലതും പറഞ്ഞാ കുറ്റം”‘…..അവളുടെ മുഖ ഭാഗം മാറിയപ്പോൾ ഞാൻ താന്നു കൊടുത്തു.
“‘അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ….നീ അന്നരം തന്നെ എനിക്കിട്ടു തന്നല്ലോ”‘….അവൽ മുഖം കൊട്ടി പറഞ്ഞു.
ഇനി ഈ വർത്താനം നീണ്ടാൽ അടിയിലെ കലാശിക്കുമെന്ന് മനസ്സിലായ ഞാൻ അവളെ സോപ്പിടാൻ തീരുമാനിച്ചു.
“” ഇപ്പൊൾ തുല്യമായെ….പ്രശ്നം സോൾവ്ഡ്….ഇനി ഞാൻ നിൻ്റെ അച്ഛനെ പറയില്ല….ഉറപ്പ്”‘….മുഖം കൊട്ടി മാറിനിൽക്കുന്ന ജനിയൊട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു.
“‘വേണ്ട….മാറി നിൽക്ക്…..ഇല്ലേലും നിനക്ക് വല്ലതും പറഞ്ഞു വരുമ്പോൾ എൻ്റെ അച്ഛനു പറയുന്നത് സ്ഥിരമാണ്”‘….അവളെ ചേർത്ത് നിർത്തിയ എന്നെ തട്ടി മാറ്റി അവൾ പറഞ്ഞു.
“‘നിന്നെ കാട്ടിലും വല്യ ചൊറിയാണ് നിൻ്റെ അച്ഛൻ”‘….ഞാൻ പതിയെ പറഞ്ഞു.
“‘വല്ലതും പറഞ്ഞായിരുന്നോ”‘….അവൽ എൻ്റെ മുഖത്ത് നോക്കി ചോദിചു.