“‘അത്….പിന്നെ…..ഞാൻ വേണമെന്ന് വെച്ചല്ല അടിച്ചത് ….വൈകിട്ട് ആ നിമ്മി എൻ്റെ തക്കുനെ കെട്ടിപിടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എൻ്റെ സകല കണ്ട്രോളും പോയി…. അപ്പൊ കയ്യിൽ കിട്ടിയായിരുന്നെങ്കിൽ ഞാൻ രണ്ടിനെയും തട്ടിയേനെ…..പക്ഷേ അപ്പോൾ കിട്ടിയത് രഞ്ജുവിനെയാണ്…. അവനിട്ടൊന്ന് പൊട്ടിച്ചു……പക്ഷേ എന്നിട്ടും കലി അടങ്ങിയില്ല…..അന്നരമാണ് നീ ജാനുട്ടിന് പറഞ്ഞു പിടിച്ചത്…..കയ്യിൽ നിന്നു പോയി …….അറിയാതെ അടിച്ചു പോയതാ….. അപ്പോൾ നീ പറഞ്ഞൊതൊക്കെ കേട്ടപ്പോൾ ഇനി ഒരിക്കലും എൻ്റെ തക്കു എന്നെ ജാനുട്ടിന്ന് വിളിച്ചു വരില്ലെന്നു തോന്നി…..എൻ്റെ തക്കുനെ എനിക്ക് നഷ്ട്ടമായെന്ന് തോന്നി കരഞ്ഞു പോയതാ”‘. ……ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു…..കരഞ്ഞു കണ്ണുനീർ വറ്റിച്ച് രക്ത വർണമായ ആ മയിൽ പീലി കണ്ണുകൾ എന്നോട് എന്തോ പറയുന്നത് പോലെ …..
പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല …..എൻ്റെ അധരങ്ങൾ ആ മയിൽപീലി കണ്ണുകളിൽ ചുംബിച്ചു….കണ്ണുനീരിൻ്റെ ഉപ്പുരസത്തോടു കൂടി ഞാൻ രണ്ടു മിഴികളും സ്വന്തമാക്കി….പിന്നെ ജീവിതാവസാനം വരെ കൂടെ വേണമെന്ന പ്രാത്ഥനയിൽ ഞാൻ സിന്ദൂരം കൊണ്ട് ചുമപ്പിച്ച സീമന്ത രേഖയിൽ എൻ്റെ അധരങ്ങളാൽ മുത്തമിട്ടു …. ആപ്പിൾ പോലെ ചുമന്നു തുടുത്ത കവിളിൽ എനിക്ക് അവളോടുള്ള വാത്സല്യം കൊണ്ടും സ്നേഹം കൊണ്ടും ചുംബിച്ചു ….. ശേഷം ചുമന്നു തുടുത്ത് രക്തം കിനിയുന്ന തത്തമ്മ ചുണ്ടുകൾ പ്രണയം നിറഞ്ഞ ചുംബനം ഞാൻ നൽകി …..അവളുടെ അധരങ്ങളിൽ നിന്നും തേൻ നുകരുമ്പോൾ ഞാൻ അറിഞ്ഞു അവൾക്ക് എന്നോടുള്ള പ്രണയം…..ദീർഹാ അധരപാനതിനിടയിൽ പല വെട്ടം രക്തം കിനിഞ്ഞെങ്കിലും ഞങ്ങൾ രണ്ടുപേരും പിന്മാറാൻ തയാറായില്ല…..ഒടുവിൽ അല്പം ജീവശ്വാസത്തിന് വേണ്ടി വേർപിരിഞ്ഞിട്ട് ഞങ്ങൾ വീണ്ടും വീണ്ടും അധരങ്ങൾ കൊണ്ട് കഥ പറഞ്ഞു….
നീണ്ട ചുമ്പനങ്ങൾക്ക് ഒടുവിൽ കിതപ്പോടെ ഞങ്ങൽ കട്ടിലിൽ കിടന്നു…. ജാനി എൻ്റെ നെഞ്ചിൽ തലയും വെച്ച് കിടന്നു….
കുറെ നേരത്തെ നിശബ്ദത ഭേദിച്ച് കൊണ്ട് ജാനി സംസാരിച്ചു തുടങ്ങി.