നിമ്മിയുടെ ഈ പ്രവർത്തി എൻ്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിയായി…..ഇനി വീട്ടിൽ ചെല്ലുമ്പോൾ ജാനി തന്നെ കുഴിയിലോട്ട് വെച്ചിട്ട് മണ്ണിട്ട് മൂടി കൊള്ളും ….
“‘മ്മ്….വണ്ടി പോട്ടെ റൈറ്റ്”‘…..നിമ്മി ബാക്കിലുരുന്ന് പറയുന്നുണ്ട്.
ഞാൻ യന്ത്രത്തെ പോലെ വണ്ടി മുന്നോട്ട് എടുത്തു….. ജാനിയെ പാസ്സ് ചെയ്യുന്നവരെ ഞങ്ങളെ തന്നെ തുറിച്ചു നോക്കി നിൽക്കുവായിരുന്നു ജാനി…..അവളെ പാസ്സ് ചെയ്തിട്ട് മിററിൽ കൂടി നോക്കിയപ്പോഴും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ് കക്ഷി. …
വണ്ടിയിൽ ഇരുന്ന് നിമ്മി എന്തൊക്കെയോ പറഞ്ഞു പക്ഷേ ഞാൻ ഒന്നും കേട്ടില്ല….. നിമ്മിയെ സ്റ്റാൻഡിൽ ഇറക്കിയപ്പോഴും എന്തൊക്കെയോ പറഞ്ഞു…..തിരിച്ചു കോളേജിൽ പോകുന്ന വഴിയെയും എൻ്റെ ചിന്ത ഇന്ന് ഇനി എങ്ങനെ ജാനിയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാമെന്നായിരുന്നു .
🌹🌹🌹🌹🌹
തിരികെ കോളേജിൽ എത്തി രഞ്ജുനെ പിക്ക് ചെയ്യാൻ വന്നപ്പോൾ അവൻ നല്ല കലിപ്പിലായിരുന്ന്.
“‘ഡാ നാറി ഞാൻ പലവെട്ടം പറഞ്ഞട്ടുണ്ട് നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടേൽ തമ്മിൽ തീർത്തോണം എൻ്റെ മെക്കിട്ടു കേറാൻ വരല്ലെന്ന്”‘…. രഞ്ജു കലിപ്പിൽ എന്നോട് പറഞ്ഞു.
“‘എന്തു പറ്റി അളിയാ”‘….
“‘കുന്തം പറ്റി….നീ അവളെ വണ്ടിയിൽ കെറ്റിക്കൊണ്ട് പോന്നത് കണ്ട് കൊണ്ട് വന്ന നിൻ്റെ ഭാര്യ ഇവിടെ ഇരുന്നു മൊബൈലിൽ കളിച്ചൊണ്ടിരുന്ന എൻ്റെ പോറം പോളക്കെ ഒന്ന് പൊട്ടിച്ചു”‘….. രഞ്ജു പൊറം തടവികൊണ്ടു പറഞ്ഞു.