“‘ഇതെന്തുവാ അളിയനും അളിയനും ഭയങ്കര ചർച്ചയിൽ ആണോ”‘…..നിമ്മി ഞങ്ങളെ നോക്കി ചോദിച്ചു.
“”ഇന്ന് ഇനി ചെന്നിട്ട് ഏത് രാജ്യത്ത് പോണമെന്ന് ആലോചിക്കുവായിരുന്ന്”‘….. രഞ്ജു അവളെ നോക്കി പറഞ്ഞു.
“‘കളിയാക്കാത ചെക്കാ”‘….എന്നും പറഞ്ഞുകൊണ്ട് നിമ്മി എൻ്റെ ബൈക്കിൻ്റെ ബാക്കിൽ വലിഞ്ഞു കേറി.
പെട്ടെന്ന് വണ്ടിയിൽ ചാടി കേറിയപ്പോൾ എൻ്റെ ബാലൻസ് തെറ്റി വണ്ടി ചെറുതായിട്ട് ഒന്ന് ചരിഞ്ഞു.
“‘കൊല്ലാൻ നൊക്കുവാണോ നീ “‘….ഞാൻ വണ്ടി ബാലൻസ് ചെയ്ത് കൊണ്ട് തിരിഞ്ഞ് നോക്കി ചോദിച്ചു…..
അമിളി പറ്റിയ രീതിയിൽ മുഖവും വെച്ച് നാക്കും കടിച്ചു കാണിച്ചിട്ട് നിമ്മി എന്നോടു പറഞ്ഞു.
“‘അതെ വണ്ടി വർക്ക്ഷോപ്പിലാണ്….കിട്ടിയില്ല….എന്നെ ഒന്ന് സ്റ്റാൻഡ് വെരെ ആക്കുമോ”‘…..അവള് കുട്ടികളെ പോലെ കൊഞ്ചികൊണ്ട് ചോദിച്ചു .
“‘നിനക്ക് നിൻ്റെ ഏതേലും ഫ്രണ്ടിൻ്റെ വണ്ടിയിൽ പോയിക്കുടെ…..എൻ്റെ പുറകെ കേറുന്നത് എന്തിനാ”‘….
“‘നീയും എൻ്റെ ഫ്രണ്ടല്ലെ…നീയല്ലേ പറഞ്ഞെ നമ്മക്ക് ഫ്രണ്ട്സ് ആകാമെന്ന് എന്നിട്ട് ഇപ്പൊൾ ഒരു ലിഫ്റ്റ് പോലും തരില്ലേ”‘…..
‘”ഓഹ് ശെരി ഒരു ലിഫ്റ്റ് അല്ലേ വേണ്ടേ…..അളിയാ ഡാ ഇവളെ ഒന്ന് സ്റ്റാൻഡിലാക്ക്”‘…..ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ പോയി.