ജാനിയുടെ ഭാവവും വാക്കുകളും എന്നെ വളരെ തളർത്തി കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…
ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ സ്തംഭിച്ചു നിന്നു പോയി….അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുതെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….
ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് …. ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…
ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്….അവിടെയെങ്ങും അവളെ കണ്ടില്ല….
“‘അമ്മേ ജാനി എന്തിയെ’”….
‘”നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി….. സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല’”……..
“‘ഞാൻ….ഞാനൊന്നും പറഞ്ഞില്ല’”…..
‘”മ്മ്മ…നീ ഇരിക്ക് ഞാൻ വിളമ്പാം’”…..