അവളുടെ ആ നിൽപ്പ് കണ്ടു ഞാൻ അവളോട് പറഞ്ഞു.
തനിക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ. എന്നിക്ക് എന്തായാലും പ്രശ്നം ഒന്നും ഇല്ല. തനിക്ക് എന്നെ ഇഷ്ടം ആയില്ല എങ്കിൽ പറഞ്ഞോളൂ. കൂടെ ജോലി ചെയ്യുന്ന ആൾ ആയതു കൊണ്ട് മടി ഒന്നും വേണ്ട.
അതല്ല ചേട്ടാ. എന്നിക്ക് ചേട്ടനെ ഇഷ്ട്ടായി….
പേടിച്ചും നാണിച്ചും ആണ് അവൾ അത് പറയുന്നത്.
അത് കേട്ടപ്പോൾ എനിക് ഉണ്ടായ സന്തോഷം….
സംഭവം അവളോട് എന്നെ ഇഷ്ടം ആയില്ല എങ്കിൽ തുറന്നു പറഞ്ഞോളൂ എന്ന് ഓക്കേ ഞാൻ പറഞ്ഞു എങ്കിലും അവൾക്ക് എന്നെ ഇഷ്ടപ്പെടാനെയ് എന്ന് ആണ് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നത്…
പിന്നെ അവൾ എന്നോട് അവൾക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്ന് പറഞ്ഞു..
ഇനി അത് എന്താവുമോ എന്ന് ആലോചിച്ചു ടെൻഷൻ ആയി എങ്കിലും അതൊന്നും എനിക് വിഷയം ഉള്ള കാര്യം ആയിരുന്നില്ല.
അവളുടെ അപ്പൻ അവളുടെ ചെറുപ്പത്തിൽ മരിച്ചു പോയത് ആണ്. പിന്നെ അമ്മ കഷ്ട്ടപെട്ട് ആണ് അവളെയും അനുജത്തിയേയും വളർത്തിയത്. കോൺവെൻറ്ഇൽ നിന്ന് ആണ് അവൾ പഠിച്ചത്. പിന്നെ വീട്ടിലേയ് കഷ്ടപ്പാട് ഓക്കേ കുറച്ചു എന്നോട് പറഞ്ഞു. കുറച്ചു ബന്ധുക്കളുടെ സഹായം കൊണ്ട് ആണ് അവൾ പഠിച്ചതും ഇവിടെ ജോലി കിട്ടിയതും ഓക്കേ……
അവൾ പറഞ്ഞു വന്നത് എനിക് മനസ്സിൽ ആയി അവളുടെ വീട്ടിൽ നിന്ന് സ്ത്രീധനം ഒന്നും അധികം കിട്ടാൻ സാധ്യത ഇല്ല എന്ന് ആണ്….
അത് മനസ്സിൽ ആക്കിയിട്ടു ഞാൻ അവളോട് പറഞ്ഞു.
ദിവ്യ… ഞാൻ ഇഷ്ട്ടപെട്ടത് തന്നെ ആണ്. അല്ലാതെ പണത്തിനു വേണ്ടി അല്ല ഞാൻ കല്യാണം കഴിക്കുന്നത്.
എന്നെ സ്നേഹിക്കാനും എന്നിക്ക് സ്നേഹിക്കാനും എന്നിക്ക് ഒരാളെ വേണം. ദിവ്യയെ എനിക് ഇഷ്ടം ആണ്. തനിക്കും എന്നെ ഇഷ്ടം ആണല്ലോ എനിക് അത് മതി. ഞാൻ എന്തായാലും എന്റെ അമ്മയെ വിളിച്ചു പറയാൻ പോകുക ആണ് എനിക് ഇയാളെ ഇഷ്ടം ആയി എന്ന്……
താൻ വീട്ടിൽ വിളിച്ചു പറ എന്നെ തനിക്കും ഇഷ്ടം ആയി എന്ന്.
ഇതൊക്കെ കേട്ടപ്പോൾ തന്നെ അവളുടെ മുഖം പകുതി തെളിഞ്ഞതായി ഞാൻ കണ്ടു….
അങ്ങനെ കുറച്ചു നേരം അവളോട് സംസാരിച്ചിട്ട് ഞാൻ തിരിച്ചു പൊന്നു.