ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ അവളോട് പറഞ്ഞു.
എന്നിക്ക് ദിവ്യയെ ഇഷ്ടം ആയി കേട്ടോ…
ദിവ്യയുടെ അഭിപ്രായം എന്താ…… എനിക്ക് തിരക്ക് ഒന്നും ഇല്ല താൻ ടൈം എടുത്തു ചിന്തിച്ചു. നാളെയോ മറ്റന്നാൾഓ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ പറഞ്ഞാൽ മതി.
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു.
താൻ എങ്ങനെ ആണ് ഇവിടെയ്ക്ക് വന്നത്. ടാക്സിയിൽ ആണോ…..
മ്.
അപ്പൊ ഇനി നമ്മുക്ക് ഒരുമിച്ചു തിരിച്ചു പോകാം. ഞാൻ കാറിൽ ആണ് വന്നത്.
അവൾക്ക് എന്റെ കൂടെ വരാൻ ചെറിയ പേടി ഉള്ളത് പോലെ ആണ് മുഖം കണ്ടാൽ. എങ്കിലും അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല. എന്റെ കൂടെ കാറിൽ പൊന്നു.
ഞങളുടെ അവിടെ നിന്ന് കുറച്ചു ദൂരം ഉണ്ട് സിറ്റിയിലേയ്ക്ക്. ആളെ അറിയാത്തത് കൊണ്ട് വെറുതെ ഇവിടെ വരെ വന്നു..
തിരിച്ചു പോരുമ്പോൾ ഞാൻ അവളുടെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞു.
ദിവ്യക്ക് എന്നെ ഇഷ്ടം ആയില്ലേങ്കിൽ തുറന്നു പറഞ്ഞോളൂട്ടോ. എനിക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ അമ്മ പറഞ്ഞപ്പോൾ ഒന്ന് കണ്ടു കളയാം എന്ന് വെറുതെ വിചാരിച്ചു എന്ന് മാത്രം…
എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ ഡേവിസ് ചേട്ടനോട് പറഞ്ഞാലും മതി….
അവളുടെ ഇരിപ്പ് കണ്ടിട്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്..
അവൾ കാറിൽ എന്തോ കാര്യമായി ആലോചിച്ചു ഇരിക്കുവാണ്..
അവസാനം അവളുടെ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി.
അങ്ങനെ ഓക്കേ പറഞ്ഞു അവൾ കാറിൽ നിന്ന് ഇറങ്ങി..
അവൾ ഇറങ്ങി കുറച്ചു 2അടി നടന്നിട്ട് തിരിച്ചു വന്നു. എന്നിട്ട് എന്നോട് ഒന്ന് കാറിൽ നിന്ന് ഇറങ്ങുമ്മോ എന്ന് ചോദിച്ചു.
കാറിൽ നിന്ന് ഇറങ്ങിയിട്ട് അവൾ എന്നെ നോക്കി നിൽക്കുക ആണ്. എന്തോ പറയണം എന്ന് ഉണ്ട് എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
പക്ഷെ പറയാൻ പേടിച്ചിട്ട് ആണോ എന്ന് അറിയില്ല അങ്ങനെ എന്റെ മുഖത്തു നോക്കി നിൽക്കുക ആണ്.