“ഹ്മ്മ് ഇപ്പൊ നടന്നത് തന്നെ…………അങ്ങനാണേൽ അവൾക്ക് എന്നോട് ബഹുമാനം എന്ന ഒരൊറ്റ വികാരമേ ഉണ്ടാകൂ………….മറ്റൊന്നും തോന്നില്ല………….അതുകൊണ്ടാ ഞാനത് മറച്ചു വച്ചത്”
“അപ്പൊ എന്തായാലും ഒരിക്കെ ചേച്ചി ഈ സത്യമൊക്കെ അറിയില്ലേ?”
അഞ്ജലി തന്റെ സംശയം പ്രകടിപ്പിച്ചു.
“അതപ്പോഴല്ലേ അന്നേരം നോക്കാം”
“ഹ്മ്മ് ”
അഞ്ജലി ഒന്നു മൂളി.
അതിനു ശേഷം അവന്റെ കയ്യിലുള്ള കത്തുകൾ എടുത്തു വായിച്ചു തുടങ്ങി.
ഒന്നു രണ്ടു കത്തുകൾ വായിച്ചപ്പോൾ തന്നെ അവൾക്ക് മടുപ്പ് തോന്നി.
“നന്ദുവേട്ടാ ഈ കത്തൊക്കെ വായിച്ചോ? ഇതിൽ നിന്നുമെന്തൊക്കെയാ മനസിലായെ?
അഞ്‌ജലിയിൽ ആകാംക്ഷ നുരഞ്ഞു പൊന്തി.
“അത് കല്യാണി ദേവൻ അമ്മാവന് അയച്ച കത്തുകളാണ്………….അവരുടെ പ്രണയ ദൂതുകൾ……………മിക്കതിലും അവരുടെ പ്രേമ സല്ലാപങ്ങൾ തന്നെയാണ്…………മറ്റൊന്നുമില്ല”
ഉത്തരത്തിൽ കറങ്ങുന്ന സീലിംഗ് ഫാനിൽ കണ്ണു നട്ടുകൊണ്ട് അവൻ പറഞ്ഞു.
“എങ്കിൽ പിന്നെ ഞാൻ അമ്മാവന്റെ ഡയറി വായിച്ചു നോക്കാം………….അതിൽ നിന്നും എന്തേലും കിട്ടാതിരിക്കില്ല”
അഞ്ജലിയുടെ പറച്ചിൽ കേട്ട് അനന്തു ബെഡിൽ വച്ച ഡയറി എടുത്ത് അവൾക്ക് കൊടുത്തു.
വീൽ ചെയറിലേക്ക് ചാരിയിരുന്നുകൊണ്ട് അവൾ ഡയറിയുടെ താളുകൾ ഓരോന്നായി മറിച്ചു തുടങ്ങി.
ഈ സമയം ബെഡിൽ കിടന്നിരുന്ന അനന്തുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി.
പൊടുന്നനെ അവനെ മയക്കം പിടി മുറുക്കി.
കണ്ണുകളിൽ രക്തം കിനിയുന്നതിനാൽ കാഴ്ച പകുതി നഷ്ടപ്പെട്ടിരിക്കുന്നു.
മങ്ങിയ കാഴ്ച്ചയിലും അനന്തു കണ്ടു വലിയൊരു തീനാളം.
അതിനു നല്ല വലിപ്പുമുണ്ട്.