വശീകരണ മന്ത്രം 11 [ചാണക്യൻ]

Posted by

ഇനി മറ്റു പ്രശ്നങ്ങൾ ഒന്നും വരില്ലെന്നും ഇപ്പോഴുള്ള മരുന്നുകൾ തന്നെ തുടർന്നോളാൻ ഡോക്ടർ അറിയിച്ചു.

അവരോട് നന്ദി പറഞ്ഞുകൊണ്ട് അവർ പുറത്തിറങ്ങി.

മെഡിക്കലിൽ നിന്നും മരുന്ന് വാങ്ങിയ ശേഷം അനന്തു അരുണിമയുടെ അടുത്തു ചെന്നു.

മരുന്ന് അവൾക്ക് കൈമാറിയ ശേഷം അനന്തു പാർക്കിങ്ങിൽ പോയി ബുള്ളറ്റും എടുത്തു കൊണ്ടു വന്നു.

അതിനു ശേഷം അവർ ആശുപത്രിയിൽ നിന്നും തിരിച്ചു.

ബുള്ളറ്റിൽ ഇരിക്കുമ്പോൾ പോലും അരുണിമ ആകെ ചിന്തയിൽ ആയിരുന്നു.

എന്തിനാണ് അനന്തുവിനെ താൻ ഇങ്ങനെ സ്വയം അകറ്റി നിർത്തുന്നത്?

അവൻ തന്റെ ആരൊക്കെയോ ആണെന്ന് അവനെ കണ്ടു മുട്ടും മുന്നേ സ്വപ്നങ്ങളിലൂടെ താൻ അറിഞ്ഞതല്ലേ?

അവന് വേണ്ടിയല്ലേ താൻ കാത്തിരുന്നത്?

അതും വർഷങ്ങളായിട്ട്?

പക്ഷെ തനിക്ക് അനന്തുവിനെ കാണുമ്പോൾ വല്ലാത്തൊരു ദേഷ്യവും വെറുപ്പും മാത്രം തോന്നുവാ.

അതോടൊപ്പം ഉള്ളു നിറച്ചും പെരുത്ത് സ്നേഹവും.

അനന്തു തന്റെയാണെന്നും തനിക്ക് വേണ്ടി പിറന്നതാണെന്നും ആരോ തന്റെ ഉള്ളറകളിൽ നിന്നും മൊഴിയുന്നുണ്ട്.

അനന്തുവിന് തന്നോടുള്ള താല്പര്യവും താൻ മനസിലാക്കിയിട്ടുണ്ട്.

പക്ഷെ എന്തിനാണ് തനിക്കിത്ര ദേഷ്യം, ക്രോധം?

ക്ഷോഭം വന്നു കഴിഞ്ഞാൽ തനിക്ക് ആത്മനിയന്ത്രണം നഷ്ട്ടപെടുന്നു.

എത്ര തവണ ശ്രമിച്ചു ഈ ക്രോധത്തെ സ്വയം നിയന്ത്രണവിധേയമാക്കാൻ.

പക്ഷെ തനിക്ക് സാധിക്കുന്നില്ല.

എപ്പോഴും യാത്ര ചെയ്യുമ്പോൾ അരുണിമയുടെ മനസ് ഇങ്ങനായിരിക്കും.

ഓരോ ചിന്തകൾക്ക് പിന്നാലെയാണ്.

അവൾ സ്വയം ആത്മഗതം പറഞ്ഞു കൊണ്ട് തന്റെ വീട്ടിലേക്ക് എത്താൻ കൊതിച്ചു.

പക്ഷെ അനന്തുവുമൊത്തുള്ള ഈ നിമിഷങ്ങൾ ജന്മാന്തരങ്ങളായി അനുഭവവേദ്യമാകുന്നതാണെന്നു പോലും അവൾക്ക് തോന്നിപ്പോയി.

ചിന്തകൾക്കധീനമായ മനസും അടങ്ങാത്ത ക്രോധവും അല്പം കുശുമ്പും പകയും വിദ്വേഷവും ഒക്കെ കൂടി കലർന്നതാണ് താൻ.

വികാരങ്ങൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അപൂർവ ജീവി.

അവൾ പുച്ഛത്തോടെ ആത്മനിരൂപണം നടത്തിക്കൊണ്ടിരുന്നു.

അനന്തു തട്ടി വിളിച്ചപ്പോഴാണ് വീട്ടില് എത്തിയ കാര്യം അവൾ അറിയുന്നത്.

സംയമനം വന്നതും അവൾ ബുള്ളറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *