അസീസ് തന്റെ മോന് നവാസ് എന്നും.
അലി മകന് സിയാദ് എന്നും പേരിട്ടു..
അതു കഴിഞ്ഞാണ് അവർ ഗൾഫിൽ പോകുന്നതും അവിടെയും പാർട്ണർഷിപ്പിൽ സൂപെർമാർകെറ്റ് തുടങ്ങുന്നതും..
അതും അവരുടെ പ്രയത്നം കൊണ്ടു വിജയിച്ചു വേറെ ബ്രാഞ്ചുകളും തുറന്നു..
അവർ ഒരേ ഫ്ലാറ്റിലായിരുന്നു താമസം ..കെട്യോളുമാരെ ഇടക്കു കുറച്ചു തവണ കോണ്ടുവന്നെങ്കിലും മക്കളുടെ പഠിത്തം നാട്ടിലായതിനാൽ അവർ അതികം അവരോടൊത്ത് ഉണ്ടായിരുന്നില്ല..
അസീസും അലിയും ഇടക്കു അവർ നാട്ടിൽ പോകുമ്പോൾ മാത്രമായിരുന്നു ഒരുമാസകാലത്തേക്കും വിട്ടു നിൽക്കുന്നതും.. രണ്ടുപേരും ഒരുമിച്ചുപോകാൽ ബിസിനെസ്സ് നഷ്ടത്തിലാകാൻ് അവസരമാകും എന്നു കരുതിയാണ് അവർ തനിച്ചു പോയി വന്നത്..
അങ്ങിനെ അഞ്ചു വർഷം കഴിഞ്ഞു അസീസിനൊരു പെണ്കുഞ്ഞു കൂടി ജനിച്ചു ഷംന..
അതിന്റെ അടുത്ത വർഷം തന്നെ അലിയുടെ ഭാര്യയും ഒരു പെണ്കുഞ്ഞിന് ജന്മം നൽകി ജെസ്ന..
എല്ലാ കാലത്തും വിധിയും തങ്ങളെ കൂടെയുണ്ടല്ലോ എന്ന സന്തോഷത്തിൽ ആ സൗഭാഗ്യങ്ങളെല്ലാം അനുഭവിച്ചു അവർ ഏറെ കാലം അതേപോലെ കഴിഞ്ഞു..
ഇപ്പോൾ അവർ രണ്ടുപ്പേര്ക്കും അമ്പതു വയസു കഴിഞ്ഞു..
ആണ് മക്കൾക്കു 25ഉം പെണ്മക്കൾക് ഒരാൾ 20ഉം ഒരാൾ 19 കഴിഞ്ഞു..
മക്കൾ വലുതായത്തിനു ശേഷം ഇടക്കെല്ലാം അവരുടെ വെക്കേഷൻ സമയത്തു വിസിറ്റിന് കൊണ്ടുവരുമായിരുന്നു.
വലിയ ഫ്ലാറ്റിലായത് കാരണം എല്ലാവർക്കും ഒരുമിച്ചു താമസിക്കാനും കഴിയും..
പണത്തിന്റെ കൊഴുപ്പും പിന്നെ അവിശ്യമുള്ളതെല്ലാം എല്ലാസമയത്തും കിട്ടുന്ന കാരണം മക്കൾ എല്ലാം നല്ല സുന്തരന്മാരും സുന്ദരികളുമായിരുന്നു..