” ശെരിയാ നീ അവളെ ഒന്ന് വിളിച്ചു നോക്ക്. അവൾക്ക് നിന്നോട് ഇപ്പോഴും താല്പര്യമുണ്ടെങ്കിലൊ..? “
നവീൻ ചോദിച്ചു.
” ഇപ്പൊ വിളിച്ചാൽ ശെരിയാവില്ല. രാത്രിയാവട്ടെ. “
അഭി മറുപടി നൽകി.
സമയം രാത്രി 11:46
രണ്ടും കൽപ്പിച്ച് അഭി മറ്റൊരു നമ്പറിൽ സുചിത്രയുടെ ഫോണിലേക്ക് വിളിച്ചു.
അവൾ ഫോൺ അറ്റന്റ് ചെയ്തു.
” ഹലോ… സുചിത്ര ചേച്ചി ഇത് ഞാനാ അഭി. ഇതെന്റെ പുതിയ നമ്പറാ..”
അഭി പറഞ്ഞു.
” അഭി.. എനി നീ എന്നെ വിളിക്കേണ്ട.. കഴിഞ്ഞതൊക്കെ നമ്മുക്ക് മറക്കാം… “
സുചിത്ര ഭയത്തോടെ പറഞ്ഞു.
” ഇല്ല എനിക്ക് ഒന്നും മറക്കാൻ പറ്റില്ല. ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ.. “
” അഭി നിന്നെ എനിക്ക് ഇപ്പഴും ഇഷ്ടാ. പക്ഷെ നീ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സംസാരിക്ക്.. കിച്ചു എല്ലാം അറിഞ്ഞിട്ടും വീണ്ടും എനിക്കൊരു അവസരം തന്നിരിക്കുകയാണ്. ആ അവസരം നശിപ്പിക്കാൻ ഞാൻ തയ്യാറല്ല… “
” എങ്ങനെയാണ് ചേച്ചി.. ചേച്ചിക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്..? “
” അവസ്ഥ അങ്ങനെയായിപ്പോയി. പോരാത്തതിന് നീ ഇപ്പൊ വിളിച്ചത് എന്റെ ജീവിതത്തിലെ മറ്റൊരു മോശം ദിവസത്തിലാണ്…”