” ഹലോ.. കിച്ചു… ഞങ്ങൾ ഇവിടെ എത്തി. നീ കളിക്കാൻ വരുന്നില്ലേ…? “
മനു ചോദിച്ചു.
” മം.. ഞാൻ ഇപ്പൊ വരാം.. “
കിച്ചു പറഞ്ഞു. ശേഷം ഫോൺ കട്ട് ചെയ്തു.
” അവൻ എന്താ പറഞ്ഞെ..? “
അഭി ചോദിച്ചു.
” അവൻ വരുന്നുണ്ടെന്ന് പറഞ്ഞു… “
മനു മറുപടി നൽകി.
” നീ പുളുവടിക്കുന്നതല്ലല്ലോ..? “
വിഷ്ണു ചോദിച്ചു.
” അല്ലടാ… അവൻ ഇപ്പൊ വരും. “
” എന്നാലും.. കഴിഞ്ഞതെല്ലാം മറന്നിട്ട് അവൻ ഞങ്ങടൊപ്പം കളിക്കാൻ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചതല്ല. “
അഭി പറഞ്ഞു.
” നീ ഉള്ളത് കൊണ്ട് ചിലപ്പോ അവൻ കളിക്കാതെ തിരിച്ചു പോകാൻ ചാൻസുണ്ട്… “
നവീൻ അഭിയെ നോക്കി പറഞ്ഞു.
” അതെ.. “
രാഹുലിനും അതേ അഭിപ്രായമാണ്.
ഈ സമയം കിച്ചു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
” ദേ അവൻ വരുന്നുണ്ട്. അഭി നീ കുറച്ച് മയത്തിലൊക്കെ നിന്നോ… അവനോട് കുറച്ച് വിനയത്തോടെ പെരുമാറിയാൽ മതി. “
നവീൻ മുന്നറിയിപ്പ് കൊടുത്തു.