തലയിൽ നിന്നും ഒരുപാട് ചോര ഒഴുകിയെങ്കിലും അത് കാര്യം ആകാതെ ടീച്ചറെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചു…അവസാനം കുറെ പേര് ഓടി രക്ഷപ്പെട്ടു….എന്റെ ബോധം പോകുന്നതുപോലെ തോന്നി…എന്നാലും ഞാൻ ആ മുറിയിലേക്ക് ഓടി അടുത്തു…
ടീച്ചർ അവിടെ ഒരു സൈഡിൽ ഒളിച്ചു നിൽക്കുകയായിരുന്നു..ഞാൻ എന്റെ ഷർട്ട് ഊരി അവിടേക്ക് എറിഞ്ഞുകൊടുത്തു ഞാൻ തിരിച്ചു നടന്നു..എന്നാൽ എവിടെയൊവച്ചു എന്റെ ബോധം മറഞ്ഞു…
പിന്നീട് എഴുന്നേറ്റപ്പോൾ നല്ല വൃത്തിയിൽ ഫർനിഷ് ഒക്കെ ചെയ്ത ഒരു മുറിയിൽ ആണ്..അടുത്ത് ഫൈസലും വാസുവും ഉണ്ട്…
“ഇതേവിടെയാടാ”
“ഓർമ ഇല്ലേ ഈ വീട്..”
അപ്പോഴാണ് എനിക്ക് ഇതെതാണ് സ്ഥലം എന്ന് മനസ്സിലായത്…ഗായത്രി ടീച്ചറുടെ വീട്….
“എടാ വാ പോകാം ഇവിടെ ശരിയാവില്ല…”
“ഇവിടുന്നു അനങ്ങിയാൽ നിന്റെ മുട്ടുകാൽ തല്ലി ഓടിക്കും എന്നാണ് പറഞ്ഞത്….”
അപ്പോഴാണ് ടീച്ചർ അവിടേക്ക് വന്നത്.നന്നായി കരഞ്ഞിട്ടുണ്ട് എന്നു വ്യക്തമാണ്….കുറച്ചുനേരത്തിനു ശേഷം അവർ എല്ലാരും ഹോസ്റ്റലിലേക്ക് മടങ്ങി…