രാഹുലിന്റെ…..
വായിൽ വന്ന പേരങ്ങു ഞാൻ പറഞ്ഞു.
അടുത്തയാഴ്ച എക്സാമാണ് സാറെ കമ്പയിൻ സ്റ്റുഡിക്കു പോയതാ.
ഈ സമയത്തെ കമ്പയിൻ സ്റ്റുഡിയോന്നും അത്ര ശരിയല്ലല്ലോ കുട്ടാ.
പോലീസ്‌കാരൻ എന്റെയടുത്തോട്ടു വന്നു.
പെട്ടന്ന് ബൊലേരയുടെ ഫ്രണ്ട് ഡോർ തുറന്നു. ഞാനങ്ങോട്ട് നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.
സി ഐ അഭിരാമി ചേച്ചി യൂണിഫോമിൽ.
എന്താ സന്തോഷേ പ്രശ്നം….
ഒന്നുമില്ല മാഡം…. ഇവൻ കമ്പയിൻ സ്റ്റഡി കഴിഞ്ഞു വരുവാണെന്നു. കണ്ടിട്ട് മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.
അഭിരാമി ചേച്ചി എന്റെ അടുത്തോട്ടു വന്നു.
അനൂപേ നീയായിരുന്നോ, എവിടെയായിരുന്നു കമ്പയിൻ സ്റ്റഡി.
ചേച്ചിഎന്റെ മുഖത്തോട്ട് നോക്കി.
മാഡത്തിന് അറിയാവുന്ന പയ്യനാണോ.
പോലീസ്‌കാരൻ സി ഐയെ നോക്കി.
അറിയാമോന്നോ,നമ്മുടെ സ്വന്തമല്ലേ.
പോലീസ്‌കാരൻ എന്നെ നോക്കിയിട്ട് ബൊലേറോയുടെ അടുത്തോട്ടു പോയി.
ഞാനെന്തു പറയുമെന്നോർത്തു അഭിരാമി ചേച്ചിയുടെ മുഖത്തോട്ടു നോക്കി.
അനൂപേ,മോനെ നീ കമ്പയിൻ സ്റ്റഡിക്കൊന്നും പോയതല്ലെന്നു നിന്നെപ്പോലെ തന്നെ എനിക്കുമറിയാം.
അല്ലെങ്കിൽ തന്നെ ഗവണ്മെന്റ് ജോലി ഇന്നോ നാളെയോ കിട്ടാൻ പോണ നീയിനി എന്തു പഠിക്കനാടാ. പറയുമ്പോൾ കേൾക്കാൻ ഇച്ചിരി സുഖമുള്ള കള്ളം വേണ്ടേ പറയാൻ.