ബിൽഡിങ് ന് ഉള്ളിൽ ഞാൻ അക്ഷമനായി കാത്തുനിൽക്കുകാണ്.ഞാനും എന്റെ കൂടെ ഉള്ളവരും അവശരായിരുന്നു.
സ്റ്റെല്ലയേ കണ്ടപ്പോൾ എന്റെ അവശത എങ്ങോട്ടാ പോയി. ഞാൻ നേതാവിനെയും മറ്റുള്ളവരെയും ബിൽഡിങ്ങിൽ കയറാൻ സഹായിച്ചു. എല്ലാവരും ഉള്ളിൽ കയറിയ ശേഷം ബിൽഡിങ്ന്റെ എൻട്രൻസ് നമ്മൾ സീൽ ചെയ്തു.
ബിൽഡിങ്ൽ കയറിയ ശേഷം സ്റ്റെല്ല അവിടെ മൊത്തം ഒന്നു പരിശോധിച്ചു. എന്നിട്ട് നേതാവിനോട് സംസാരിച്ചു തുടങ്ങി
” അധിക കാലം ഇവിടെ തുടരാൻ കഴിയില്ല……… അതിനിടക്ക് മറ്റുള്ളവർ നമ്മളെ തിരക്കി വന്നില്ലെങ്കിൽ എല്ലാം ഇവിടെ അവസാനിക്കും ”
നേതാവ് ഒന്നും മിണ്ടാതെ നിന്നതേ ഉള്ളു. ഞാൻ ഷുമിയെയും മറ്റുള്ളവരെയും അവിടെ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അവർക്ക് വേണ്ട സഹായം ചയ്യുക ആയിരുന്നു
ക്രാക്കക്ക്ക്ക്ക്കക്ക് ഭൂം
കാതടപ്പിക്കുന്ന ഒരു ശബ്ദം കെട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി. സ്റ്റെല്ല അത് എന്തെന്ന് നോക്കാൻ എൻട്രൻസ് ലെ സിൽവർ കോട്ടിങ് ഉയർത്തി നോക്കി. ഒന്നും കാണുവാൻ സാധിക്കാതത്ര പുക ആയിരുന്നു പുറത്ത് മുഴുവൻ. എല്ലാവരും പേടിച്ചിരിക്കുക ആണ്
” മനു എന്റെ കൂടെ വരൂ ”
നേതാവ് എന്നോട് പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. ഞാൻ അദേഹത്തിന്റെ കൂടെ നടന്നു. കുറച്ചു സമയം കഴിഞ്ഞു പുക ഒന്നു ക്ഷമിച്ചു. അന്നേരം കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു വലിയ സ്പേസ് ഷിപ് നിലം പതിച്ചു കിടക്കുന്നു.അതിൽ നിന്നും നന്നായി പുക വമിക്കുന്നുണ്ട്