കാമയക്ഷി 2 [ആര്യൻ]

Posted by

“അതെന്താ കാരണം… “..

“ശ്ശോ…..അതൊക്കെ എങ്ങനാ സാറുമ്മാരെ ഞാൻ പറയണേ…”..അവര് ഒന്ന് തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു….

അപ്പോൾ രവി പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അവരുടെ കയ്യിൽ കൊടുത്തു…

“ഇനി പറയാല്ലോ….”…

“സാറുമ്മാര് വന്ന കാലിൽ നിൽക്കാതെ ഇങ്ങോട് കേറി ഇരിക്ക്….”…ആ കടലാസ് തുണ്ട് കണ്ട് കണ്ണ് തിളങ്ങിയ ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു…

“ഇല്ലാ…പോയിട്ട് തിരക്കുണ്ട്…നിങ്ങള് വേഗം പറ…”…അജയൻ അല്പം മുഷിച്ചിലോടെ പറഞ്ഞൊപ്പിച്ചു…

“അത് കാരണം എന്താന്നോ…..വിവേക് സാറിന് വേറെ ഏതൊക്കെയോ പെണ്ണുങ്ങളുമായിട്ട് ബന്ധം ഉണ്ടെന്ന്….
കുറെച്ചു നാളുകൾക്ക് മുൻപ് വിവേക് സാറിന്റെ ഭാര്യ ഇവിടെ താമസിച്ചോണ്ടിരുന്ന സമയത്ത് ആ കൊച്ചു അമ്പലത്തിൽ പോയ തക്കം നോക്കി അപ്പുറത്തെ വീട്ടിലെ പെൺകൊച്ചു ഇവിടെ വന്നെന്നോ അവര് കെട്ടിപ്പിടിച്ചെന്നോ അത് കണ്ടോണ്ട് ആ കൊച്ചു വന്നെന്നോ ഒക്കെ പറഞ്ഞു കേട്ടു…അതേ പിന്നെ ആ കൊച്ചിനെ അതിന്റെ അച്ഛൻ വന്നു അതിന്റെ വീട്ടിലേക്ക് കൊണ്ടുപോയി….
അല്ലെങ്കിലും അവര് തമ്മിൽ കൊച്ചിണ്ടാവാത്തതിന്റെ പേരിൽ എന്നും വഴക്കായിരുന്നു….വിവേക് സാറ് ആ കൊച്ചിനെ അതിന്റെ പേരിൽ ഉപദ്രവിക്കുമായിരുന്നു…
ആ കൊച്ചാണെങ്കി ഒരു പാവം പിടിച്ചതും…ഹാ എന്ത് പറയാൻ…”…താടയ്ക്ക് കയ്യും കൊടുത്ത് അവര് ഇത്രേം പറഞ്ഞൊപ്പിച്ചു

“അവരുടെ വീട് എവിടെയാ….?.. “…

“തേവാരക്കാട്…അവിടെ ശിവന്റെ അമ്പലത്തിന്റെ അടുത്താണ് എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്…”..

“അപ്പൊ ശരി ചേച്ചി…ഞങ്ങൾ എന്നാ പോയേക്കുവാ…”..

“സാറേ ഇതൊന്നും ഞാൻ പറഞ്ഞതാണ് എന്ന് ആരോടും പറഞ്ഞേക്കല്ലേ

അതിനൊരു പുഞ്ചിരി നൽകിക്കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി….

“ഡാ ഇനിയെന്താ…?..”…ബൈക്കുമായി ഗേറ്റ് കടന്നപ്പോൾ പുറകിലിരുന്ന ശിവൻ അജയനോട് ചോദിച്ചു….

“അവന്റെ ഭാര്യയെ ഒന്ന് പോയി കണ്ടാലോ ശിവേട്ടാ.ചിലപ്പോ അവർക്ക് എന്തേലും അറിവുണ്ടെങ്കിലോ..? “

Leave a Reply

Your email address will not be published. Required fields are marked *