സിന്ദൂരരേഖ 22 [അജിത് കൃഷ്ണ]

Posted by

യൂണിഫോം ഇട്ട മൂന്ന് സെക്യൂരിറ്റി കൂടാതെ സാധാ വേഷത്തിൽ മൂന്നു ആൾക്കാർ കൂടി. വൈശാഖൻ ചാടി എഴുന്നേൽക്കും മുൻപേ കൂട്ടത്തിൽ ഒരാൾ വൈശാഖനെ ചവിട്ടി വീണ്ടും താഴെ ഇട്ടു. വൈശാഖൻ ഒരു വിധം ആണ്‌ എഴുന്നേറ്റു നേരെ വന്നത് അപ്പോഴേക്കും അടുത്ത ആൾ കൈ വെച്ച് അവർ ഓരോരുത്തരും മാറി മാറി തല്ലി. അത്‌ കഴിഞ്ഞു എല്ലാരും ചേർന്ന് അയാളെ ബലമായി പിടിച്ചു നിർത്തി. അപ്പോൾ ഒരു സെക്യൂരിറ്റി കൈയിൽ ഒരു സിറിഞ്ചുമായി അയാളുടെ അടുത്തേക്ക് വന്നു.

വൈശാഖൻ :ഹേയ് വേണ്ട !!നോ നോ. ഞാൻ ഒരു പോലിസ്കാരൻ ആണ്‌. ഒന്നിനെയും വെറുതെ വിടില്ല ഞാൻ.

സെക്യൂരിറ്റി :അതെ അത് കൊണ്ട് ആണ്‌ ഞങ്ങൾ ഒന്നും ചെയ്യാതെ ഇരുന്നത് എന്നാൽ സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ സാറെ. ഞങ്ങളെ തല്ലുമ്പോൾ നിന്ന് കൊള്ളാൻ ഞങ്ങൾ ശപഥം ഒന്നും എടുത്തിട്ടില്ല.

അയാൾ സിറിഞ്ചു ഒന്ന് ഞെക്കി അതിൽ നിന്നും മരുന്ന് പുറത്തേക്ക് തെറിച്ചു. എന്നിട്ട് വൈശാഖന്റെ അടുത്തേക്ക് കൊണ്ട് വന്നു.

വൈശാഖൻ :ഹേയ് നോ പ്ലീസ് വേണ്ട.

സെക്യൂരിറ്റി :ധൈര്യം എല്ലാം ചോർന്നു പോയോ പെട്ടന്ന്. ആൾ അറിഞ്ഞു ചൊറിയാൻ വരണം അല്ലെങ്കിൽ ഇതുപോലെ മുട്ട് ഇടിക്കും കിടന്നു.

വൈശാഖൻ :എന്നെ വിട്ടേക്ക് ഞാൻ പൊക്കോളാം.

സെക്യൂരിറ്റി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് ശെരി ആവുക. പേടിക്കണ്ട സാറിനെ ഞങ്ങൾ എത്തിക്കാം വീട്ടിൽ. പേടിക്കണ്ട ഇത് വിഷം ഒന്നുമല്ല കുറച്ചു നേരത്തെക്ക് ഒന്ന് ഉറങ്ങി കിടക്കാൻ. സാറിന്റെ ഈ ചോര തിളപ്പ് ഒന്ന് മാറ്റാൻ വേണ്ടി മാത്രം.

അയാൾ വൈഷകന്റെ കൈയിൽ സിറിഞ്ചു ഇൻജെക്ഷൻ ചെയ്തു. പയ്യെ പയ്യെ വൈശാഖന് ബോധം നഷ്ടമായി. അയാളെ താങ്ങി എടുത്തു കൊണ്ട് വന്നു വിശ്വനാഥന്റെ മുൻപിൽ കൊണ്ട് ഇട്ടു. വിശ്വനാധൻ അപ്പോൾ കുളിച്ചു കഴിഞ്ഞു സിഗരറ്റ് പുകയ്ക്കുക ആയിരുന്നു.

വിശ്വനാഥൻ :അവനെ എടുത്തു ആ കസേരയിൽ ഇരുത്തി ഒന്ന് കെട്ടി വെച്ചോ അല്ലേൽ താഴെ വീഴും.

എന്ന് പറഞ്ഞു അയാൾ ചിരിച്ചു. സെക്യൂരിറ്റിയും ജോലിക്കാരും ചേർന്ന് അയാളെ കസേരയിൽ ഇരുത്തി എന്നിട്ട് മാറി നിന്നു.

വിശ്വനാഥൻ :ഉം മിടുക്കന്മാർ നിങ്ങളുടെ പണി വൃത്തി ആയി ചെയ്തു. ദാ ഇത് ഇരിക്കട്ടെ.

അയാൾ ഒരു നോട്ട് കേട്ട് അവരുടെ മുൻപിലേക്ക് വലിച്ചു എറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *