‘ഞങ്ങളു ഓളെ മ്മളെ കുടുംബത്തിലേക്കു കൊണ്ടു വന്നാലോന്നു ആലോയിച്ചതാ.ഇക്കാക്കു ന്താ തോന്നണതു’
‘ന്നാ നമുക്കൊന്നാലൊയിച്ചാലൊ ദീജാ ഓളെവിടുത്തെയാണു.’
‘ഓളൊ ഓളു മ്മളെ കോളനീന്റെ അപ്പുറത്തെ വളവിലു താമസിക്കണ ഹംസക്കാന്റെ മോളാണു.ഓക്കു ഉമ്മ ഇല്ല. ഹംസക്ക രണ്ടാമതും കെട്ടിയ പെണ്ണാണു ഇപ്പൊ ഉള്ളതു.’
‘മ്മളുമായിട്ടു ഒരു ബന്ധത്തിനു ഓളുക്കു സമ്മതാവൊ’
‘അതൊക്കെ നമക്കു നോക്കാം അയിനു റസിയാനോടു ഒന്നു ചോദിച്ചു നോക്കാം.’
‘ന്നാ അങ്ങനെ ചെയ്യു അല്ലാ എവിടെ ഓനെവിടെ റിയാസ്ഓനെ കാണാനില്ലല്ലൊ’
‘ആ ഓനെ ഞാന്‍ പാലു വെടിക്കാന്‍ പറഞ്ഞു വിട്ടു പ്പൊ വരും.’
‘ന്നാ ടീ ഞാന്‍ അപ്പൊറത്തിക്കു ചെല്ലട്ടെ അവിടെ സീരിയല്‍ ലൈറ്റും കൊണ്ടു സതീശന്‍ വന്നിട്ടുണ്ടു’
എന്നും പറഞ്ഞു ബീരാന്‍ വീടിന്റെ മുന്‍ വശത്തേക്കു ചെന്നു.ദീജ വീടിനകത്തേക്കും പോയി.
തുടരും..