രൂപവും ഇല്ലാരുന്നു.ആ മൂധേവിയെ അങ്ങ് തീർത്താലോ എന്ന് വരെ കരുതിയതാ.
അവളെ ശരിക്കറിയുന്ന ഞാൻ ശംഭുനെ ഒറ്റക്ക് വിടരുതായിരുന്നു
,അതെന്റെ തെറ്റ്.എന്നാലും അതിനിടയിൽ അവള്……..
പ്രതീക്ഷിച്ചതല്ല ഞാൻ
പിന്നെ……..ഇപ്പൊ നമ്മൾ തെറ്റി എന്നത് അവർക്കിടയിൽ ഒരു കൺഫ്യൂഷനുണ്ടാക്കിയിട്ടുണ്ട്. അത് പ്രകാരം അവർ പ്ലാൻ ചെയ്യും.ഇനി ശംഭുവിന്റെ കയ്യിലാ എല്ലാം.എതിരായിട്ടുള്ളതെല്ലാം നമുക്ക് അനുകൂലമാക്കണം. അതുവരെ നമ്മുടെ വഴക്ക് അങ്ങനെ നിക്കട്ടെ.”
“തന്റെ പെരുമാറ്റം കണ്ടിട്ട് എല്ലാർക്കും വിഷമമുണ്ട്.”
“തത്കാലം നമുക്കിങ്ങനെ തുടർന്നെ പറ്റൂ ശംഭുസെ.എതിരെ നിക്കുന്നവരെ കുഴപ്പിക്കണം, എങ്കിലേ ലക്ഷ്യം കാണൂ.അതിന് ഞാൻ ചെയ്തിട്ടുമുണ്ട്. പക്ഷെ
രുദ്രക്ക് കത്രീനയുടെ ആവശ്യം മനസിലാക്കാം,എങ്കിലും എന്റെ
ശംഭുന്റെ ജീവൻ അവളുടെ കയ്യിൽ കിട്ടിയിട്ടും തിരിച്ചുതന്നതെന്തിനാ……..?കൂടെ നിർത്താൻ ശ്രമിക്കുന്നതെന്തിനാ?
ഇവിടെ എത്തുന്നത് വരെയും ഒരു കാവൽ പോലെ നിന്നതെന്തിനാ?
നമ്മൾ അറിയാത്ത എന്തോ ഒന്ന് ഇരുട്ടിൽ തന്നെയാണ് ശംഭുസെ.
എന്റെ സംശയങ്ങൾ ശരിയായാൽ,ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചാൽ ശംഭു കേൾക്കേണ്ടി വരിക അത്ര നല്ല വാർത്തയാവില്ലഎന്റെ ചെക്കൻ മനസ്സ് പാകപ്പെടുത്തിയെ പറ്റൂ.”
വീണ പറഞ്ഞു.
“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ.”
“അതെന്റെ ശംഭുനറിയാഞ്ഞിട്ടാ?
കണ്ണിൽ കാണുന്നത് ചിലപ്പോൾ സത്യമാവില്ല.എന്റെ സംശയങ്ങൾ സത്യമാവല്ലെ എന്നാണ് എന്റെയും ആഗ്രഹം.”
“മ്മ്മ്……ഇനിയിങ്ങനെ ഒറ്റക്ക് വേണ്ട ഒന്നും.ഒന്ന് ഭേദമാവട്ടെ, ഞാനും ഉണ്ട് കൂടെ.ഇനി എന്റെ കുഞ്ഞിന്റെ ചവിട്ടും തൊഴിയും ഒക്കെ കൊണ്ട് ഇവിടിരുന്നാൽ മതി.”ശംഭു പറഞ്ഞു.
“ഏട്ടനും അത് പറഞ്ഞു.പക്ഷെ ഈ ചെക്കനോടുള്ള പിണക്കം മാറിയത് ഞാൻ പറഞ്ഞിട്ടില്ല.റസ്റ്റ് കഴിഞ്ഞിട്ട് നേരിൽ കണ്ട് പറയാം”
“അധികം വൈകണ്ട.എല്ലാം അതിന്റെ സമയത്ത് തന്നെ വേണം.അല്ലെങ്കിൽ അതും
പിന്നെ ഒരു പ്രശ്നമാവും.”
“മ്മ്മ്….അറിയാം.എന്റെ ശംഭു കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു പരിഭ്രമവുമില്ല.നമുക്കൊന്നിച്ച് എല്ലാരുടേം പരിഭവം തീർക്കാന്നെ
എന്നാലുമവൻ…….ഗോവിന്ദ്……..
അവനെ എന്റെ കണ്മുന്നിൽ കിട്ടുമെന്ന് കരുതിയതാ.പക്ഷെ
എന്റെ ശംഭുന്റെ കൈ കൊണ്ട്