കൂടെയുണ്ടാവേണ്ട സമയം കണ്ട അവളുമാരുടെ കൂടെ ഓരോന്ന് ചെയ്താ ആർക്കാ സഹിക്കുക.”
അവളവന്റെ മടിയിലേക്ക് മുഖം ചായ്ച്ചുകൊണ്ട് ചോദിച്ചു.
“എന്നിട്ടിപ്പൊ എന്ത് പറ്റി?”
“ഒന്നും പറ്റിയിട്ടൊന്നുമല്ല.എന്റെ ശംഭുന്റെ അവസ്ഥ കണ്ടപ്പം ഒരു അലിവ് തോന്നി.അതാ……”
“അപ്പൊ പിച്ചും മാന്തും ഒക്കെ ഇനിയും കൊള്ളണം അല്ലെ?”
“കൊള്ളണം…….തരുന്നുണ്ട് ഞാൻ ഓരോന്നായിട്ട്.ഒന്ന് സുഖം ആകട്ടെ എന്ന് കരുതി വെയിറ്റ് ചെയ്യുവാ.”അവൾ പറഞ്ഞു.
“ഇവിടിന്നിറങ്ങിപ്പോയത് കണ്ട്
ആ വഴിക്കങ്ങു പോകൂന്ന് കരുതി.
പക്ഷെ എനിക്ക് തെറ്റി.”
“അയ്യടാ…..ഒരാഗ്രഹം നോക്കിയേ, ഞാനുണ്ടായിട്ട് ഇങ്ങനെ.ഇനി ഇല്ലാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂ.അങ്ങനെയിപ്പൊ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.”
“രക്ഷപെട്ടെന്ന് കരുതിയതാ.”
“എന്നിട്ട് വേണം തോന്നിയ പോലെ നടക്കാൻ.ഞാനുള്ളപ്പോ അതിന് സമ്മതിക്കില്ല.എന്റെ ചെക്കന്റെ ഒരു പൂതി.”ദേഷ്യം വന്ന അവൾ അവന്റെ തുടയിൽ നല്ലൊരു കടി കൊടുത്തു.അവനിട്ടിരുന്ന ബോക്സർ തുളച്ച അവളുടെ പല്ലുകൾ അവന്റെ തുടയിൽ ആഴ്ന്നിറങ്ങി.പാവം ശംഭുവിന് നിലവിളിക്കാനെ കഴിഞ്ഞുള്ളു.
അവന്റെ അലർച്ച കേട്ട് വാതിലിൽ ആരോ തട്ടി.”ശംഭു എന്താ…….എന്താടാ പറ്റിയെ?”
പുറത്ത് ഗായത്രിയാണ്.അവന്റെ അലർച്ച കേട്ട് പരിഭ്രമിച്ച അവൾ കാര്യമറിയാനുള്ള വരവാണ്.
“ഒന്നൂല്ല ചേച്ചി…ഒരു പട്ടി കടിച്ചതാ”
അവന്റെ മറുപടി കേട്ട് വീണ അവന്റെ തുടയിൽ വീണ്ടും തന്റെ പല്ലമർത്തിയപ്പോൾ ശംഭുവിന്റെ നിലവിളി ഒന്നൂടെ പുറത്തുവന്നു.
“അപ്പൊ രണ്ടും കൂടിയുള്ള പണി ആണ്,മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ.പിണങ്ങുവേം ചെയ്യും,അവര് തന്നെ കൂടുവേം ചെയ്യും.എന്നാലും ഇപ്പൊ ഇത് എന്തിനായിരുന്നൊ എന്തോ?”
മഞ്ഞുരുകിത്തുടങ്ങി എന്ന് മനസിലായതും ഗായത്രി തന്റെ അവിടെനിന്നും പിന്തിരിഞ്ഞു.
“പിന്നെ എന്തിനായിരുന്നു ഈ നാടകം?”കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.
“എന്ത് നാടകം?ഈ അവസ്ഥ കണ്ട് മനസ്സലിവ് തോന്നിയപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ.എനിക്ക് സങ്കടവും ദേഷ്യവും വന്നിട്ട് എന്താ ചെയ്യണ്ടേ എന്നൊരു