ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]

Posted by

അടിസ്ഥാനത്തിൽ കളിച്ചപ്പോൾ ചന്ദ്രചൂഡൻ വീണു എന്ന് പറയുന്നതാവും ശരി.

തനിക്കായി ഉണ്ടാക്കിയതെല്ലാം നഷ്ട്ടപ്പെടലിന്റെ വക്കിലെത്തിയിരിക്കുന്നു.ഇനി തറവാടിന്റെ നെടും തൂണിളക്കുക എന്നതാവും അവരുടെ ലക്ഷ്യം.
തനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് ചന്ദ്രചൂഡന് തോന്നി.

ഒറ്റ വെട്ടിന് തീർക്കാതെ അനുഭവിപ്പിക്കുകയാണവർ. ജീവനെടുക്കാത്തത് സ്വയം ആവട്ടെ എന്ന് കരുതിയത് കൊണ്ടോ,സാവിത്രി ഇടയിൽ നിക്കുന്നത് കൊണ്ടോ ആണെന്ന് അയാൾക്ക് തോന്നിത്തുടങ്ങി.

അതെ…….സാവിത്രിയുടെ സാന്നിധ്യം കൊണ്ടാണ് അവർ തന്റെ ജീവനിൽ തൊടാത്തത്. അല്ലെങ്കിൽ ഈ ഫാക്ടറി കണ്ടെത്താനോ ഇതിനും മുൻപേ തന്നെ തീർക്കാനോ അവർക്ക് കഴിയാഞ്ഞിട്ടല്ല എന്ന ഒരു ഉൾവിളി അയാളിലുണ്ടായി.

ഇപ്പൊഴാണെങ്കിൽ പണവുമില്ല പഴയ ആൾബലവുമില്ല.സ്വയം മരണത്തെ എത്തിപ്പിടിക്കും എന്നാവും അവരുടെ മനസ്സിൽ, പക്ഷെ തോറ്റുകൊടുക്കാൻ അയാൾ ഒരുക്കമായിരുന്നില്ല.
അതിന് മുൻപ് സാവിത്രി എന്ന മാർഗത്തിലൂടെ ഒന്ന് ശ്രമിച്ചുനോക്കാൻ അയാൾ തീരുമാനിച്ചു,തന്റെ അവസാന വഴിയാണിത് എന്നറിഞ്ഞുകൊണ്ട് തന്നെ.
::::::::::::::::::::::
വാതിലിൽ വല്ലാതെ കൊട്ടുന്നത് കേട്ടാണ് ശംഭു ഉണർന്നത്.
അവന്റെ മാറിൽ തല ചായ്ച്ച് ഉറക്കത്തിലായിരുന്നു വീണ.നല്ല ഉറക്കം നഷ്ട്ടപ്പെട്ടപ്പോൾ അവൾക്ക് നീരസം തോന്നി.
ദിവസം കുറച്ചായിരുന്നു അവൾ ഒന്നുറങ്ങിയിട്ട് തന്നെ.ശംഭുവിന്റെ മാറിൽ ചായാതെ ഉറങ്ങാൻ സാധിക്കില്ല അവൾക്ക്. പക്ഷെ ആ നീരസമൊന്നും പുറത്തുകാണിക്കാതെ അവൾ സാവധാനം വാതിൽക്കലേക്ക് നടന്നു.അപ്പോഴും വാതിലിൽ മുട്ട് കേൾക്കുന്നുണ്ട്.ശംഭു വെറുതെ ഒന്ന് സമയം നോക്കി.ഒൻപതര
കഴിഞ്ഞിരിക്കുന്നു.ചുമ്മാ ഒന്ന് കിടന്നത് മാത്രം ഓർമ്മയുണ്ടവന്.

“മാഷ്……..മാഷ് ഇതുവരെ എത്തിയിട്ടില്ല,വിളിച്ചിട്ട് കിട്ടുന്നുമില്ല.”തന്റെ മുന്നിൽ വാതിൽ തുറക്കപ്പെട്ടതും വല്ലാതെ
പരിഭ്രമിച്ചു കൊണ്ടാണ് സാവിത്രിയത് പറഞ്ഞത്.

::::::::::::::::::::
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *