മിനി -അവന് എന്റെ മോളെ ഇഷ്ടം ആണെങ്കിൽ ഞാൻ കെട്ടിച്ച് കൊടുത്തേനെ
അഞ്ജലി -എന്തൊക്കെയാ നീ പറയണേ
മിനി -ഇനി പറഞ്ഞിട്ട് എന്ത് കാര്യം
അഞ്ജലി -എന്തെ
മിനി -അവന് ഏതോ പെണ്ണിനെ ഇഷ്ടം ആണ്. അവൾക്ക് അവനെ ഇഷ്ടം അല്ല ഏത് മണ്ടി ആണാവോ
ആ മണ്ടി അഞ്ജലി ആണ് എന്ന് അവൾ ഓർത്തു. അങ്ങനെ വൈകുന്നേരം അഞ്ജലി വീട്ടിൽ എത്തി റൂമിൽ കേറി വാതിൽ അടച്ച് രാഹുലിനെ കുറിച്ച് ആലോചിച്ചു. അഞ്ജലിക്ക് അവനോട് താല്പര്യം തോന്നാൻ തുടങ്ങി. അന്ന് വൈകുന്നേരം രാഹുലിന്റെ ചില ബന്ധുക്കൾ വന്ന് അപ്പൂപ്പനെയും അമ്മുമ്മയെയും കൊണ്ട് പോയി. അഞ്ജലി മനസ്സിൽ ഓർത്തു ഞാൻ അവനെ ഇഷ്ടപ്പെട്ടപ്പോൾ തന്നെ വീട്ടിൽ ഞങ്ങൾ മാത്രമായി. രാഹുൽ പറയുന്നത് ശെരിയാണ് എല്ലാം ദൈവനിശ്ചയം ആണ്. അവനും ഞാനും ഒന്ന് ആവേണ്ടർ ആണ് അഞ്ജലി അത് മനസ്സിൽ ഉറപ്പിച്ചു
അങ്ങനെ രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ രണ്ട് റൂമിലും കിടന്നു. കുറച്ചു കഴിഞ്ഞ് അഞ്ജലി രാഹുലിനെ റൂമിലേക്ക് വിളിച്ചു
അഞ്ജലി -രാഹുൽ
രാഹുൽ -പറയൂ അഞ്ജലി
അഞ്ജലി -ഇവിടെ വരെ ഒന്ന് വരാമോ
രാഹുൽ -ഇപ്പോൾ വരാം
രാഹുൽ മുറിയിൽ നിന്ന് ഇറങ്ങി എന്നിട്ട് അഞ്ജലിയുടെ മുറി തുറന്ന് അകത്ത് കയറി. രാഹുലിനെ കണ്ടതും അഞ്ജലി ബെഡിൽ നിന്ന് എണീറ്റു
രാഹുൽ -എന്താ അഞ്ജലി
അഞ്ജലി -അത് ഞാൻ വിളിച്ചത് വേറെ ഒന്നും കൊണ്ടല്ല
രാഹുൽ -എന്തായാലും പറഞ്ഞോ
അഞ്ജലി -ആദ്യം ഇവിടെ ഇരുന്നേ എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ട്
രാഹുലും അഞ്ജലിയും ബെഡിൽ ഇരുന്നു
രാഹുൽ -അഞ്ജലി കാര്യം പറയൂ
അഞ്ജലി -ഞാൻ പറയാൻ പോകുന്ന കാര്യം നിനക്ക് സന്തോഷം ഉള്ളത് ആണ്
രാഹുൽ -എന്തായാലും പറയൂ
അഞ്ജലി -എനിക്ക് നിന്നെ ഇഷ്ടം ആണ്
രാഹുൽ സന്തോഷത്തോടെ അഞ്ജലിയെ നോക്കി
രാഹുൽ -സത്യം