“Mm എനിക്കൊരുപാട് പറയാനുണ്ട്.”
“എനിക്കും!”
“കണ്ണാ…………”
“ഓഹ് ഈ അച്ഛൻ!”
“വേഗം ചെല്ല്.”
അവളെ ഒന്നൂടെ നോക്കി ചിരിച്ച ശേഷം ഞാൻ നേരെ ഹാളിലേക്ക് പോയി. സോഫയിൽ തന്നെ എല്ലാരും ഇരിക്കുന്നുണ്ട്. ചേച്ചീടെ മുഖത്ത് സങ്കടം മാത്രം. അച്ഛന്റേം അമ്മേടേം മുഖത്ത് വേറേതോ ഭാവം. ഇങ്ങനെ ഒരുമിച്ചിരിക്കുന്ന എല്ലാ സന്ദർഭങ്ങളിലും എനിക്കിട്ടൊരു പണി ആരേലും തരും. ഇതും അങ്ങനെ വല്ലതും ആയിരിക്കും.
“ഇരിക്ക്!”
ഈശ്വരാ അച്ഛന്റെ മുഖത്ത് ഗൗരവം! എനിക്കിട്ടൊരു ചിമിട്ടൻ പണിയാണോ?? ഞാൻ ചേച്ചീടെ അടുത്തായി ഇരുന്നു.
“ആ കുട്ടി ആരാ കണ്ണാ??”
“എന്റെ ഫ്രണ്ട് അഹ് അച്ഛാ.”
“വെറും ഫ്രണ്ട് മാത്രാണോ, എഹ്??”
“നിങ്ങളെന്തൊക്കെയാ മനുഷ്യനെ ഈ ചോദിക്കണേ??”
“കണ്ണാ അച്ഛനെ നോക്ക്.”
തല കുമ്പിട്ടിരുന്ന ഞാൻ അച്ഛനെ നോക്കി. ചേച്ചിക്കും എന്താ പറയേണ്ടത് എന്നറിയില്ല. സാധാരണ ഇത് പോലെ ഞാൻ കുടുങ്ങുന്ന അവസ്ഥയിൽ എന്നെ രക്ഷിക്കുന്നത് അവളായിരുന്നു.
“അവളെന്റെ ഫ്രണ്ട് മാത്രല്ല.”
“പിന്നെ??”
“അവളെയെനിക്ക് ഇഷ്ട്ടാ”
അച്ഛന്റെ മുഖത്ത് തന്നെ നോക്കി പേടിയോടെ ഞാൻ പറഞ്ഞു.
“അവൾക്കോ??”
“Mm!”
ഇത്രയും കേട്ടിട്ടും അമ്മ ഒന്നും മിണ്ടാത്തതിൽ എനിക്ക് അതിശയം തോന്നി. ചേച്ചിടെ മുഖത്ത് ഞെട്ടലാണോ സന്തോഷാണോ വന്നതെന്ന് നോക്കാൻ പറ്റിലാ.
“നിന്നേം കൊണ്ടാക്കി ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാനായി പോയതാ. അവനെ കണ്ട സന്തോഷത്തിൽ ഒരുപാട് നേരം അവന്റെ കൂടെ ചിലവഴിച്ചു. അപ്പഴാ നിന്റെ കാര്യം ഞാൻ ഓർക്കണ തന്നെ.