💘മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഫോൺ കാട്ടാക്കി ഒരൊട്ടമായിരുന്നു. casuvality ൽ എത്തിയപ്പോ bill അടച്ചിട്ട് വരുന്ന അച്ഛനെയാണ് കണ്ടത്.

“അച്ഛാ മായയെവിടെ??”

“ദോ ഇരിക്കുന്നു നിന്റെ മായാ.”

സൈഡിലായിഒരു വീൽചെയറിൽ അവൾ എന്നേം നോക്കി ചിരിച്ചോണ്ടിരിക്കുന്നു. ഞാനും ചിരിച്ചുപ്പോയി.

“ടാ ഞാൻ വണ്ടിയെടുക്കട്ടെ, നീ ഈ കൊച്ചിനേം കൊണ്ട് വാ.”

“അഹ്.”

അച്ഛൻ അങ്ങോട്ട് മാറിയതും ഹോസ്പിറ്റൽ ആണെന്ന് കൂടി നോക്കാതെ ഞാനവളെ കെട്ടിപിടിച്ചു. അവളെന്നെയും.

“ഹവു,വ്….,”

നെറ്റി അനങ്ങിയത് കൊണ്ടാവാം അവൾക്ക് വേദന എടുത്തു.

“സോറി.”

അവൾ ചിരിച്ചു. വീൽചെയറും ഉരുട്ടി വെളിയിൽ പാർക്ക് ചെയ്ത് ഇട്ടിരുന്ന അച്ഛന്റെ വണ്ടിക്കടുത്തേക്ക് പോയി. പിന്നിലെ ഡോർ തുറന്ന് വീൽചെയറിന്ന് ഞാനവളെ എടുത്തു. ആദ്യം ഒന്ന് പേടിച്ചെങ്കിലും ഒരു പൂച്ച കുട്ടിയെ പോലെ അവൾ എന്റെ ശരീരത്തിൽ ഒട്ടിയിരുന്നു. നല്ല മൃതുവായിരുന്നു അവൾടെ ശരീരം. കാല് ശ്രദ്ധിച്ച് അകത്തേക്ക് കേറ്റി. കൂടെ ഞാനും കേറി. അവൾടെ കാല് ഞാനെന്റെ മടിയിലേക്ക് വച്ചു.

“പോവാം??”

“അഹ്.”

“എങ്ങോട്ടാ മോൾടെ വിട്ടിലേക്കല്ലേ??”

“നമ്മടെ വീട്ടിലേക്ക് പോ അച്ഛാ.”

എന്തോ പറയാൻ വന്ന അവളെ അത് പറയാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“എഹ് നമ്മടെ വിട്ടിലേക്കോ?? ഈ കൊച്ചിനെ വീട്ടുകാര് തിരക്കില്ലേ??”

“അതൊക്കെ ഞാൻ പറയാം അച്ഛാ. അച്ഛനിപ്പോ നമ്മടെ വീട്ടിലേക്ക് പോ.”

പിന്നൊന്നും പറയാതെ അച്ഛൻ വണ്ടിയെടുത്തു. സമാധാനത്തോടെ, സന്തോഷത്തോടെ കണ്ണുകൾ അടച്ചു. കണ്മുന്നിൽ നവവധു ആയി വരുന്ന എന്റെ മായാ. കൂടെ അമ്മ പിന്നിൽ ചേച്ചിയെ എടുത്തോണ്ട് വരുന്ന ഒരു ചേട്ടൻ. മണ്ഡപത്തിന്റെ ഒരു വശത്തായി ഞങ്ങടെ കൂട്ടുകാർ. എന്റെ മുന്നിൽ തന്നെ എപ്പോഴും മുഖത്ത് കാണാറുള്ള ചിരിയുമായി എന്റെ അച്ഛൻ. മൂഹൂർത്തം അടുത്തു. പോറ്റി തന്ന താലി അഗ്നി സാക്ഷിയായി ഞാനെന്റെ പെണ്ണിന്റെ കഴുത്തിൽ ചാർത്തി.

“കണ്ണാ ഉറങ്ങിയത് മതി. വീടെത്തി നീ അകത്ത് പോയി ലചൂന്റെ വീൽചെയർ ഇങ്ങ് എടുത്തിട്ട് വാ.”

Leave a Reply

Your email address will not be published. Required fields are marked *