ഏദൻസിലെ പൂമ്പാറ്റകൾ 9 [Hypatia]

Posted by

കഴിച്ചു. ആരും പരസ്പ്പരം സംസാരിക്കാൻ തുനിയാതിരുന്നതിൽ ടീച്ചർക്ക് ആശ്വാസം തോന്നി. എന്നാൽ ടീച്ചർക്ക് ഉണ്ടായിരുന്ന നാണം നാരായണിയിൽ ഉണ്ടായിരുന്നില്ല. അവൾ ഭക്ഷണങ്ങൾ എല്ലാവര്ക്കും ആവശ്യാനുസരണം വിളമ്പി. ആ സമയം കുട്ടൻ ചെടികൾക്കും പുല്ലുകൾക്കും വെള്ളം നനകാനായി പുറത്ത് പോയിരുന്നു.

“എനിക്ക് ഒരിടം വരെ പോകാനുണ്ട് …. ടീച്ചർ ഇവിടെ തന്നെ നിൽക്കുന്നോ? അതോ എന്റെ കൂടെ പോരുന്നോ..?” കഴിച്ച് കഴിഞ്ഞ് ഹട്ടിൽ എത്തിയ ടീച്ചറോട് അർജുൻ ചോദിച്ചു.

“ആയോ.. നീ ഇല്ലാതെ ഞാൻ ഒറ്റക്ക് ഇവിടെ നിൽകൂല … ഞാൻ നിന്റെ കൂടെ വരാം..”

“നാരായണിയില്ലേ ടീച്ചർക്ക് കൂട്ടിന്..”

“അത് ശെരിയാവൂല അർജു.. ഞാനും വരാം..”

“മ്മ്..”

പുറത്തു പോകാൻ വേണ്ടി ഹട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് വരാന്തയിൽ ജോണി സാറും ഫാമിലിയും നിൽക്കുന്നത് കണ്ടത്. അവരെ കണ്ടപ്പോൾ ടീച്ചർ അർജുൻ പിന്നിലേക്ക് മാറി.

“ആഹ്.. അർജുൻ നിങ്ങൾ എങ്ങോട്ട് പോകുന്നു…” അർജുനെ കണ്ടപ്പോൾ ജോണി സാർ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

“സാറെ ശിൽപയുടെ അമ്മയ്ക്ക് ഒരു കിഡ്‌നി ഡോണറെ കിട്ടിയിട്ടുണ്ട്. അതൊന്ന് പോയി അന്വേഷിക്കണം..”

“ഇതിനിടക്ക് അർജുൻ സേവന പരിപാടികളും കൂടെ ഉണ്ടല്ലേ…” ജെനി ഒരു ചിരിയോടെ പറഞ്ഞു.

“എല്ലാം വേണല്ലോ ചേച്ചി..” അർജുൻ ഒരു ചിരിയോടെ തിരിച്ച് പറഞ്ഞു.

“എന്താ അനിത മിസ്സ് ഒളിച്ച് നിൽക്കുന്നത്…” അർജുൻ പിന്നിൽ നിൽക്കുന്ന അനിതയെ നോക്കി ജോണി സാർ ചോദിച്ചു.

“നിങ്ങളെ ഫേസ് ചെയ്യാൻ ടീച്ചർക്ക് വല്ലാത്ത നാണം ” അര്ജുന് ടീച്ചറെ മുന്നിലേക്ക് പിടിച്ച് നിർത്തികൊണ്ട് പറഞ്ഞു.

“ടീച്ചറെ ഞാൻ ജെനി… ജോണിസാറിന്റെ സിസ്റ്ററാണ്… ഒരു പ്രൈവറ്റ് ബാങ്കിലെ മാനേജരാണ്..” ജെനി അനിതടീച്ചർക്ക് നേരെ കൈ നീട്ടി കൊണ്ട് സ്വയം പരിചയപ്പെടുത്തി. വല്ലാത്തോരു നാണത്തോടെയും അപമാനിക്കപെട്ടവളുടെ ചിരിയോടെയും ടീച്ചർ കൈ നീട്ടി.

“ഹായ്..”

ജെനി ടീച്ചറുടെ ചമ്മൽ മാറ്റാനായി അവളോട് ചാരി കൈ പിടിച്ച് തന്നെ നിന്നു.

“ഹായ്.. മിസ്സ് ഞാൻ അനിഖ… എല്ലാരും അനൂന്ന് വിളിക്കും..”

“ഹായ്..” ലജ്ജയോടെ ടീച്ചർ അണുവിനും കൈ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *