ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ഞങ്ങളെ കണ്ടപ്പോ ഒന്ന് ചിരിച്ചു മലയാളി ആണ് ഫോണിൽ സംസാരിക്കുന്നെ കേട്ടപ്പോ മനസിലായി. ഒരു അഞ്ചടി പൊക്കം കറുത്ത ഒരു ചുരിദാർ ആണ് വേഷം നീണ്ട മുഖം മുടി അലസമായി അഴിച്ചിട്ടിട്ടുണ്ട് കണ്ണൊക്കെ നന്നായി എഴുതി മൊത്തത്തിൽ ഒരു പ്രേതെക ഭംഗി.
അങ്ങനെ അവളെ മറികടന്ന് റൂമിലേക്ക് കേറുബോൾ കിരൺ എന്നോട് പതിയെ പറഞ്ഞു ഇവൾ എന്റെയ ഞാൻ ഇവിടുന്നു പോകുമ്പോൾ ഇവളും കൂടെയുണ്ടാകും.
ഇതുകേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത് അതിന്റെ കാരണം മാത്രം അറിയില്ല. അവൻ പറഞ്ഞ വാക്ക് പാലിച്ചു എന്നതെ വേറെ കാര്യം.
എന്തായാലും ഞാൻ ഒരു പ്രേമത്തെകുറിച്ചൊന്നും ചിന്ദിക്കാൻ അപ്പൊ തയ്യാറല്ലായിരുന്നു.
റൂമിലെത്തിയ ഞങ്ങൾ കുറെ സംസാരിച്ചിരുന്നു അവൻ്റെ പ്രേമത്തെക്കുറിച്ചും മറ്റും അവൻ വാതോരാതെ സംസാരിച്ചു. ഇടക്ക് അമ്മ എന്നെ ഫോണിൽ വിളിച്ചപ്പോ മാത്രമേ അവൻ ഒരു ഗ്യാപ് തന്നൊള്ളു.
അവൻ്റെ സംസാരത്തിലിന്നും അവൻ വീട്ടുകാരോട് ഉടക്കിലാണ് എന്ന് എനിക്ക് മനസിലായി.
സംസാരിച്ചിരുന്ന് എപ്പളോ ഞങ്ങൾ ഉറങ്ങിപ്പോയി അലാറം അടിച്ചപ്പോളാണ് ഉണർന്നത്. ഉണർന്നപാടേ ഞാൻ രാവിലത്തെ പെരുപാടി എല്ലാം വേഗം തീർത്തു അപ്പോളും കിരൺ ഉറങ്ങുകയായിരുന്നു. സമയം പോയതിനാൽ ഞാൻ അവനെ വിളിച്ചു.
തൃപ്തി ആയി എന്താ തെറി അതും രാവിലെ നല്ല തുടക്കം.
അങ്ങനെ ഞങ്ങൾ രണ്ടാളും റെഡിയായി ഇറങ്ങി റൂമിനു അടുത്തുള്ള തട്ടുകടേന്ന് ചായേം കുടിച്ചു.
നേരെ ഓഫീസിലേക്ക് ബസിലാണ് യാത്ര ഓഫീസിനുമുമ്പിൽ ബസ് ഇറങ്ങി നേരെ മാനേജറെ പോയി കണ്ടു ഇതിനുമുമ്ബ് ഞങ്ങക്ക് രണ്ടാക്കും സ്പീരിയൻസ് ഒന്നും ഇല്ലാത്തതിനാൽ മാനേജർ ജോലിയൊക്കെ വിവരിച്ചുതന്നു.
കോട്ടയം കാരനാണ് മാനേജർ പേര് ജെയിംസ് നല്ല ഫ്രണ്ട്ലി. ഒരു കുട്ടുകാരനെപോലെയാണ് ഞങ്ങളോട് അയാൾ പെരുമാറിയത്.
എന്തായാലും ഞങ്ങൾക്ക് അവിടെ വലിയ പണിയൊന്നും ഇല്ല ഇടക്ക് എന്തേലും പ്രോബ്ലം വന്ന പോയി പരിഹരിക്കണം അത്രതന്നെ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കുറെ ഒഴിവ് സമയം കിട്ടുമായിരുന്നു.
കിരൺ ഒരുമിനിറ് സമയം കിട്ടിയാൽ പിന്നെ സംസാരമാണ് അവനെ വെറുപ്പിക്കണ്ട എന്ന് കരുതി ഞാനും കൂടെ കുടും. സംസാരിച്ചിരിക്കുന്നതിന്റെ ഇടക്ക് പെട്ടന്നാണ് കിരൺ എന്തോ സ്റെടിക്കുന്നത് കണ്ടത്. ഞാനും അങ്ങോട്ട് നോക്കി. അപ്പോഴേക്കും കിരണിന്റെ ചോദിയം വന്നു.
ഡാ ഇതവളല്ലേ………. ഇന്നലെ റൂമിലന്റെ മുമ്പിൽ വച്ച് കണ്ടെ……..?
അതെ അവളെന്താ ഇവിടെ………?
ഇനി ഇവിടുത്തെ സ്റ്റാഫ് ആണോ………..?നീ ഇരി ഞാൻ ഒന്ന് നോക്കട്ടെ
ഇതും പറഞ്ഞു അവൻ എഴുനേറ്റുപോയി പോകുമ്പോ ഒന്ന് ആക്കി ചിരിക്കുകയും ചെയ്തു.
ഞാൻ അവൻ പോകുന്നത് നോക്കി ഇരുന്നു അവൻ അവളുടെഅടുത്തെത്തി