ഒളിച്ചോട്ടം 6 [KAVIN P.S]

Posted by

” നിനക്കവളെ ഒരു പാട് ഇഷ്ടമാണെന്ന് പറയ് നീ. വേണമെങ്കിൽ ഇവൻ പറഞ്ഞ പോലെ എന്തേലും നല്ലൊരു ഗിഫ്റ്റും വാങ്ങിച്ച് കൊടുത്തേര്”
നിയാസ് എന്നോടായി പറഞ്ഞു.

അവരോട് രണ്ടാളോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ച് അവരുടെ അഭിപ്രായം കൂടി കേട്ട് കഴിഞ്ഞപ്പോൾ കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് കിട്ടി. ജിമ്മിൽ ആളുകൾ എത്തി തുടങ്ങിയതോടെ ഞങ്ങൾ ഈ സംസാരം പതിയെ നിർത്തി. എക്സർസൈസിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ എന്നത്തേയും പോലെ ഞങ്ങൾ ജിമ്മിലെ പരിപാടികൾ അവസാനിപ്പിച്ച് വീടുകളിലേയ്ക്ക് മടങ്ങി. പോകുന്നതിന് മുൻപ് അവൻമാരെന്നെ കെട്ടി പിടിച്ച് “ബെസ്റ്റ് ഓഫ് ലക്ക്” പറഞ്ഞിട്ടാണ് പോയത്.

തിരിച്ച് വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വെള്ള ഷർട്ടും നീല ജീൻസും എടുത്തണിഞ്ഞ് മുകളിലെ റൂമിൽ നിന്ന് ഭക്ഷണം കഴിക്കാനായി താഴെയുള്ള ഡൈനിംഗ് റൂമിലേയ്ക്ക് പോയി. ഞങ്ങൾ സാധാരണ രാവിലെ കഴിക്കാറുള്ള സമയത്ത് തന്നെയാണ് ഞാൻ അവിടെ പോയിരുന്നത്. എന്റെ കൂടെ അച്ഛനും അമ്മയും അഞ്ജുവും കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നോട് ചോദിച്ചു:
“നീ ഈ രാവിലെ തന്നെ എങ്ങോട്ടേയ്ക്കാ പോകുന്നെ?”

“അനു ചേച്ചിടെ കൂടെ ഷോപ്പിംഗിന് പോവാ കൊച്ചിയ്ക്ക്”
ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ അച്ഛനോട് പറഞ്ഞു.

” അനു കൂടെ ഉള്ളതല്ലേ നീ കാർ എടുത്ത് പൊക്കോ ഡാ”
അനൂനെയും കൊണ്ട് അത്ര ദൂരം ബൈക്കിൽ പോകുന്നതിലെ പേടിയോർത്താണ് അമ്മ എന്നോടിത് പറഞ്ഞത്.

“ഏയ് ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ,… അപ്പോ ബൈക്കിൽ പോണത് തന്നെയാ നല്ലത്”
ഞാൻ ബൈക്കിൽ തന്നെയേ പോകുവെന്ന തീരുമാനത്തിലുറച്ച് കൊണ്ട് പറഞ്ഞു.

” പോകുന്നതൊക്കെ കൊള്ളാം രാത്രിയാകുന്നതിനെ മുൻപെ കുടുംബത്ത് തിരിച്ചെത്തിക്കോണം. കൂടെയൊരു പെൺകൊച്ചുള്ളതാ കേട്ടല്ലോ നീ.” അച്ഛൻ ശബ്ദം കനപ്പിച്ച് എന്നോട് പറഞ്ഞു. കഴിഞ്ഞ തവണ അനുവുമായി ലുലു മാളിൽ ഷോപ്പിംഗിന് പോയി തിരിച്ചു വന്നപ്പോ രാത്രിയായിരുന്നു. അതോർത്താണ് അച്ഛൻ ഗൗരവത്തിൽ എന്നോടിത് പറഞ്ഞത്.

“ഇല്ലച്ഛാ ഞങ്ങൾ സന്ധ്യയാകുന്നതിന് മുൻപെ തിരിച്ചെത്തിക്കോള്ളാം”
ഭക്ഷണം കഴിച്ചെഴുന്നേറ്റ ഞാൻ അച്ഛനെ നോക്കി പറഞ്ഞു.

അച്ഛനൊന്നു മൂളി കൊണ്ട് കഴിക്കൽ തുടർന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഉമ്മറത്തേക്ക് പോയ എന്നെ പിറകെ നിന്ന് വിളിച്ച്‌ അഞ്ജു ഓടി എന്റെടുത്തേക്ക് വന്നിട്ട്:
“ഏട്ടാ വരുമ്പോ എനിക്ക് ‘ഫെററോ റോഷർ’ ചോക്ലേറ്റ് ഒരു ചെറിയ ബോക്സ് വാങ്ങി തരാമോ അവൾ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു.

അവളെ ഒന്ന് കളിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. “ചോക്ലേറ്റ് ഒക്കെ കഴിക്കണത് ചെറിയ പിള്ളേരാ നീ ഇപ്പോ വല്യ കുട്ടിയായില്ലേ”

“പിന്നെ ചോക്ലേറ്റ് കഴിക്കാനങ്ങനെ പ്രായമൊന്നൂല” അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

അവള് മുഖം വീർപ്പിച്ച് പിടിച്ചിരിക്കുന്നത് കണ്ട് ചിരി വന്ന ഞാൻ അവളുടെ രണ്ട് കവിളിലും കൈകൾ ചേർത്ത് വലിച്ചിട്ട്:
” വരുമ്പോ ഞാൻ വാങ്ങി കൊണ്ടു വരാമെന്റ അഞ്ജൂസെ”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. ഞാൻ പോയി ഉമ്മറത്തെ തിണ്ണയിലിലേയ്ക്ക് കാലുയർത്തി വച്ച് ഷൂസിന്റെ ലേസ്

Leave a Reply

Your email address will not be published. Required fields are marked *