പരിചയപ്പെടുത്തി കൊടുത്തു. എന്നോടും വന്നിരുന്നവർ പ്രൊഡക്ഷനെ കുറിച്ചും പ്ലാൻറിലെ സേഫ്റ്റി മെഷേഴ്സിനെ കുറിച്ചൊക്കെ ചോദിച്ചു. ഞാനതിനെല്ലാം നല്ല രീതിയിൽ മറുപടി കൊടുത്തതോടെ അവർ ഇൻസ്പെക്ഷൻ പേപ്പറിൽ നല്ല റിപ്പോർട്ട് എഴുതി ഒപ്പിട്ട് തന്നു. ഫൈനൽ റിപ്പോർട്ട് മെയിൽ ചെയ്യാമെന്ന് അവർ പറഞ്ഞ് എനിക്ക് ഷേയ്ക്ക് ഹാൻഡ് തന്ന് അവർ നടന്നു. അവരുടെ പിറകെ അവരെ യാത്രയാക്കാനായി നസീറിക്കയും പോകുന്നുണ്ടായിരുന്നു.
അങ്ങനെ കമ്പനിയിലെ കാര്യങ്ങളെല്ലാം ഇൻസ്പെക്ഷന് വന്നവരോട് ഞാൻ നല്ല രീതിയിൽ പറഞ്ഞതിനാൽ ഭംഗിയായി നടന്നുവെന്ന് നസീറിക്ക അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. അതിന്റെ സന്തോഷത്തിൽ അച്ഛൻ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു “നിനക്ക് ഇത്രേം കാര്യമൊക്കെ അറിയായിരുന്നോ ” എന്നൊക്ക അച്ഛൻ എന്നോട് കളിയായി പറഞ്ഞു .
ഓഫീസിലെ കാര്യങ്ങളെല്ലാം തീർന്നപ്പോൾ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ദിവസങ്ങൾ സാധാരണ പോലെ കോളെജിൽ പോകലും രാവിലെ തന്നെ ജിമ്മിൽ പോക്കും എല്ലാമായി കടന്നു പോയി. ഒരു മുടക്കവും കൂടാതെ എന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് വരും. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ അവളുടെ മെസ്സേജുകൾക്ക് റിപ്ലെ അയക്കാറില്ല. അതു പോലെ തന്നെ അവൾ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എസ്കോർട്ട് ആയി ഞാൻ കൂടെ പോയിരുന്നതുമെല്ലാം ഞാൻ ഒരാഴ്ച ത്തോളമായി നിർത്തിയിട്ട്.
ഞാൻ മുൻപ് പറഞ്ഞല്ലോ അനൂനോടുള്ള എന്റെ പിണക്കത്തിന് 9 ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. അതിന് പാകത്തിൽ ഒരു സംഭവം കോളെജിൽ നടന്നു. അതിനെ തുടർന്ന് എനിക്ക് ആശുപത്രിവാസമൊക്കെ വേണ്ടി വന്നു. ആ സംഭവത്തോടെയാണ് അനു എന്നെ എത്രത്തോളം സ്നേഹിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്.
കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത് ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു.
“ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്.
നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല.
ആ…. അയ്യോ” എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി.
ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.