ഇരിക്കാൻ പറഞ്ഞിട്ട് പറഞ്ഞ് തുടങ്ങി.
“ആദി നീ എവിടേയായിരുന്നെ ഡാ ഈ രണ്ടു ദിവസം? നിനക്ക് ടൂറ് പോകണമെങ്കിൽ പോയ്ക്കോ പക്ഷേ അത് വീട്ടിലൊന്ന് പറഞ്ഞിട്ട് വേണം പോകാനെന്ന്” പറഞ്ഞെന്നെ കുറച്ച് നേരം ഉപദേശിച്ചു.
ഞാനതൊക്കെ ഒരു പാവത്താനെ പോലെ കേട്ടിരുന്നിട്ട് ഇനി ഇതുപോലെ പറയാതെ പോകില്ലാന്ന് പറഞ്ഞതോടെ അച്ഛന്റെ മുഖം ശരിക്കും തെളിഞ്ഞു.
അച്ഛനെന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. “കമ്പനിയിലെ ഓഡിറ്റ് റിപ്പോർട്ട് റെഡിയായിട്ട്ണ്ട് നീ അതിൽ സൈൻ ചെയ്യണം. പിന്നെ ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ പ്ലാന്റിൽ ഇൻസ്പെക്ഷന് ആള് വരുമ്പോ നീ ഇവിടെ കാണണം. ഞാനൊന്ന് കോട്ടയം വരെ പോവ്വാ. ഡിറ്റെയ്ൽസെല്ലാം നസീർ പറഞ്ഞ് തരും. എന്നാ ഞാൻ ഇറങ്ങട്ടേടാ” അച്ഛനെന്റ തോളിൽ കൈ വച്ച് പറഞ്ഞിട്ട് ചിരിച്ച മുഖത്തോടു കൂടി എന്നോട് യാത്ര പറഞ്ഞ് ക്യാബിനിൽ നിന്നിറങ്ങി പോയി. എന്റെ അച്ഛനിങ്ങനെയാണ് കാര്യം ഞങ്ങൾ തമ്മിൽ വീട്ടിൽ സംസാരം കുറവാണെങ്കിലും എന്നെ ഇതുവരെ അച്ഛൻ തല്ലിയതായോ ശകാരിച്ചതായോ എന്റെ ഓർമ്മയിൽ പോലും ഇല്ലാ അത്രയ്ക്ക് പാവാ എന്റെ അച്ഛൻ. ഞാൻ പറയാത ടൂറിന് പോയെന്ന് പറഞ്ഞ് അമ്മയോട് അച്ഛനതിന് ദേഷ്യപ്പെട്ടെങ്കിലും ഞാൻ ചെന്ന് ഇനി മേലിൽ പറയാതെ പോകില്ലാന്ന് വാക്ക് കൊടുത്തതോടെ അച്ഛന്റ ദേഷ്യമെല്ലാം എങ്ങോ പോയി.
അച്ഛൻ പോയതോടെ ക്യാബിനിലെ അച്ഛനിരിക്കുന്ന എം ഡിയുടെ ചെയറിൽ ഞാൻ കേറി ഞെളിഞ്ഞിരുന്നിട്ട് സ്വയം വല്യ ആളാണെന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അതാ വരുന്ന നേരത്തെ അച്ഛൻ പറഞ്ഞ നസീർ. ഞാൻ പുള്ളിയെ നസീറിക്കാന്ന് ആണ് വിളിക്കാറ് കക്ഷി ഞങ്ങളുടെ കമ്പനിയിലെ മാനേജറാണ്. പുള്ളിയാണ് അച്ഛൻ കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്നെ കണ്ടതോടെ നസീറിക്ക ചിരിച്ചു കൊണ്ട് കേറി വന്ന് സീറ്റിൽ ഇരുന്നിട്ട് പറഞ്ഞു.
“ഡാ ആദി നിന്നെ ഈ വഴി കണ്ടിട്ട് കുറച്ചായല്ലോ എന്തൊക്കെയുണ്ടെടാ വിശേഷം?”
“കുഴപ്പൂല്ല ഇക്ക അങ്ങനെ പോകുന്നു ”
ഞാൻ പുള്ളിയ്ക്ക് ചിരിച്ചു കൊണ്ട് മറുപടി നൽകി.
നസീറിക്ക എന്റെ നേരെ പുള്ളി കൊണ്ട് വന്ന ഓഡിറ്റ് റിപോർട്ട് നീക്കി വച്ചിട്ട് കുറേ സ്ഥലത്ത് ഒപ്പിടാൻ പറഞ്ഞു. ഞാനവിടെയെല്ലാം ഒപ്പിടുന്നതിനിടെ പുള്ളിയുടെ വീട്ട് വിശേഷങ്ങളെല്ലാം തിരക്കി പുള്ളി അതിനെല്ലാം ചിരിച്ചു കൊണ്ട് മറുപടി നൽകി. എന്റെ ഒപ്പിടൽ പരിപാടി കഴിഞ്ഞതോടെ ഇൻസ്പെക്ഷന് ആളു വരുമ്പോ വിളിക്കാമെന്ന് പറഞ്ഞ് നസീറിക്കാ പുള്ളിയുടെ ക്യാബിനിലേയ്ക്ക് പോയി.
ഇൻസ്പെക്ഷന് ആള് വന്നപ്പോ നസീറിക്കാ എന്നെ വിളിച്ചു അതോടെ ഞാൻ പുള്ളിയുടെ കൂടെ പ്ലാന്റിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവിടെ ഇൻസ്പെക്ഷൻ ചെയ്യാൻ വന്നിരിക്കുന്ന ഓഫീസേഴ്സ് എത്തിയിരുന്നു. അവർക്കെല്ലാം നസീറിക്കാ ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് എന്നെ അവർക്ക്