ഒളിച്ചോട്ടം 6 [KAVIN P.S]

Posted by

കൊണ്ട് പറഞ്ഞു.

കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കണ്ട പെട്രോൾ പമ്പിൽ നിയാസ് വണ്ടി നിറുത്തി. അവിടെ നിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ട് ഞാൻ എന്റെ ഡെബിറ്റ് കാർഡ് വച്ച് പേ ചെയ്തു. അവിടെ നിന്ന് വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു. ഇപ്പോ സമയം അതി രാവിലെ 4 കഴിഞ്ഞിട്ടുണ്ട്. നിയാസും അമൃതും നല്ല ഉറക്കം തന്നെയാ. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പജീറോയെ പായിച്ച് വിട്ടു. അങ്ങനെ എന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ അവരെ രണ്ടിനേം കുലുക്കി എണീപ്പിച്ചിട്ട് നിയാസിന്റെ പോക്കറ്റിൽ ഒരു രണ്ടായിരം രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു.

“ഡാ വണ്ടി കൊടുക്കുമ്പോ നീ അത് വാട്ടർ സെർവ്വീസും ഇന്റീരിയർ ക്ലീൻ ഒക്കെ ചെയ്തിട്ട് തിരിച്ച് കൊടുത്താ മതി. അതിനാ ഞാനീ പൈസ തന്നെ. പിന്നെ നമ്മുക്കിനി നാളെ കാണാം കോളെജിൽ വച്ച്. ഞാനൊന്ന് പോയി കിടന്ന് ഉറങ്ങട്ടെ” ഞാൻ കോട്ട് വായ ഇട്ടിട്ട് അവരോട് രണ്ട് പേരോടുമായി പറഞ്ഞു.

“ശരി ഡാ മച്ചാനെ ഗുഡ് മോർണിംഗ്. അപ്പോ നാളെ കാണാംന്ന്” പറഞ്ഞിട്ട് നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി പോയി.

ഞാൻ കൈയ്യിലുണ്ടായിരുന്ന വീടിന്റെ സ്പെയർ കീ വച്ച് ഡോർ തുറന്ന് അകത്ത് കയറിയിട്ട് മുകളിലുള്ള എന്റെ റൂമിലേയ്ക്ക് സ്റ്റെയർ വഴി കയറി എന്റെ കട്ടിലിൽ ചാടി കേറി കിടന്ന് ഒറ്റയുറക്കം. പിന്നെ ഉച്ചയായപ്പോൾ അമ്മ എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

“എഴുന്നേറ്റെടാ ആദി നീ എന്ത് തോന്നിവാസിയാടാ. ഇന്നലെ വരാംന്ന് എന്നോട് പറഞ്ഞിട്ട് നീ എപ്പോഴാ വന്ന് കിടന്നെ? അച്ഛൻ, നീ പറയാതെ ടൂറിന് പോയതിന് നിന്നെ രാവിലെ തല്ലാൻ വരാൻ നിന്നതാ ഞാനും അഞ്ജൂ തടഞ്ഞോണ്ടാ ഇങ്ങോട്ടെയ്ക്ക് വരാഞ്ഞത്”

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തെറിച്ചു കൊണ്ട് ചാടിയേഴ്ന്നേറ്റിരുന്നിട്ട് അമ്മയോട് ചോദിച്ചു:

“അച്ഛൻ പോയോ അമ്മാ?”

“ഉം അച്ഛൻ കമ്പനീലോട്ട് പോയി നിന്നോട് ഒന്ന് കമ്പനീലോട്ട് വേഗം ചെല്ലാൻ പറഞ്ഞു.”
അമ്മ എന്റെ റൂമിൽ നിന്ന് പോകുന്നതിനിടെ പറഞ്ഞു.

അമ്മ പറഞ്ഞത് കേട്ട് ഞാൻ നിമിഷ നേരം കൊണ്ട് കുളിയും പല്ലു തേപ്പു മൊക്കെ തീർത്തിട്ട് വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മ ഡൈനിംഗ് ടേബിളിൽ വിളമ്പി വച്ച ചോറ് വേഗത്തിൽ കഴിച്ചിട്ട് ഞാൻ അമ്മയോട് യാത്ര പറഞ്ഞ് കാർ പോർച്ചിലേക്കിറങ്ങി. അപ്പോഴാണ് അന്ന് ബൈക്ക് സിറ്റി സെന്ററിന്റെ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചു എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ബൈക്ക് ആരെയെങ്കിലും വിട്ട് എടുപ്പിക്കാം, ഇപ്പോ അച്ഛൻ പറഞ്ഞിട്ട് വേഗം കമ്പനിയിലേക്ക് ചെന്നില്ലെങ്കിൽ അതിന്റെ കൂടെ ടൂറിന് പറയാതെ പോയതിന്റെ ചീത്ത കൂടി കേൾക്കേണ്ടി വരുമെന്ന പേടിയിൽ ഞാൻ എന്റെ സാൻട്രോ കാറുമെടുത്ത് വേഗം കമ്പനിയിലേക്ക് പോയി.

കമ്പനിയിലെ ഓഫീസിലേയ്ക്ക് കയറി ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെല്ലാം എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞു. ഞാൻ അവരെയും തിരിച്ച് വിഷ് ചെയ്തു. കമ്പനിയിലെ മെയിൽ അക്കൗണ്ടന്റായ ജിൻഷോ ചേട്ടനെ കണ്ടതോടെ ഞാൻ പുള്ളിയുമായി കുറച്ച് നേരം സംസാരിച്ചിട്ട് വേഗം അച്ഛന്റ ക്യാബിനിലേയ്ക്ക് കയറി. എന്നെ കണ്ടതോടെ അച്ഛന്റ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അച്ഛൻ എന്നോട് ചെയറിൽ

Leave a Reply

Your email address will not be published. Required fields are marked *