കാത്തിരിക്കുന്നതിനിടെ ഞങ്ങൾ ട്രിപ്പ് പോകാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. ഒടുവിൽ രണ്ട് ദിവസം കൊണ്ട് പോയി വരാൻ പറ്റാവുന്ന വിധത്തിൽ ഇടുക്കി വഴി ഊട്ടിയ്ക്ക് പോയി തിരിച്ചു വരാമെന്ന് തീരുമാനിച്ചു. ട്രിപ്പിന്റെ മൊത്തത്തിലുള്ള രക്ഷാധികാരി ഞാൻ തന്നെ. പൈസ ഇറക്കുന്നത് ഞാനാണല്ലോ അപ്പോഴവൻമാർ എന്നെ തന്നെ പിടിച്ച് ടൂർ-ഇൻ ചാർജാക്കി. അച്ഛന് പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട് പെരുമ്പാവൂര് ‘ജുപ്പീറ്റർ പ്ലാസ്റ്റിക്ക്സ്’ അതാണ് പേര്. അതിന്റെ ഡയറക്ടർമാരായിട്ടുള്ളത് അമ്മയും ഞാനുമൊക്കെ തന്നെയാണ്. അച്ഛൻ എന്തെങ്കിലും ബിസിനസ്സ് മീറ്റിംഗ് ഒക്കെ ഉണ്ടാകുമ്പോൾ കമ്പനിയിൽ ഇല്ലാതാകുമ്പോൾ കമ്പനിയുടെ മൊത്തം ചുമതലയും എനിക്കാകും. അതിനൊരു ശമ്പളമെന്ന നിലയ്ക്ക് അച്ഛൻ എല്ലാ മാസവും എന്റെ അക്കൗണ്ടിലേയ്ക്ക് അത്യാവശ്യം നല്ലൊരു തുക ഇട്ട് തരാറുണ്ട്. ഞാനാ പൈസ ഷെയേഴ്സിലൊക്കെ ഇട്ട് അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ വരുമാനമുണ്ടാക്കുന്നുണ്ട്. അതൊക്കെ അറിയാവുന്ന എന്റെ ചങ്കുകൾ പിന്നെ എന്നെ എന്തിന്റേയെങ്കിലും തലപത്ത് ഇരുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ ബാക്ക് 2 സ്റ്റോറി ……
അങ്ങനെ ഹോട്ടലിൽ നിന്ന് കഴിച്ചിറങ്ങിയ ഞങ്ങൾ നിയാസ് കൊണ്ട് വന്ന ‘റെഡ് ബീസ്റ്റെന്ന്’ ഗ്ലാസ്സിൽ സ്റ്റിക്കറൊട്ടിച്ച റെഡ് പജീറോയിൽ കയറി. ഞാൻ തന്നെയായിരുന്നു വണ്ടിയുടെ സാരഥി. എന്റെ ബൈക്കുമായി നിയാസ് സിറ്റി സെന്ററിലെ പാർക്കിംഗിലോട്ട് പോയി. അവിടെ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ വെയ്റ്റ് ചെയ്ത് നിൽക്കുന്ന അവനേയും കൊണ്ടു വേണം ഞങ്ങൾക്ക് യാത്ര തുടങ്ങാൻ. കാറിന്റെ മുന്നിലെ സീറ്റിൽ അമൃത് കയറിയിരുപുറപ്പിച്ചിട്ടുണ്ട്. മിക്കവാറും നിയാസ് വന്ന് കഴിഞ്ഞാൽ മുന്നിലെ സീറ്റിലിരിക്കണമെന്ന് പറഞ്ഞ് രണ്ടും കൂടെ അടിയാകും അതുറപ്പാണ്. ഞാനത് മനസ്സിൽ ഓർത്ത് കൊണ്ട് ചിരിച്ചു.
പറഞ്ഞ പോലെ അവൻ സിറ്റി സെന്ററിന്റെ മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടി നിർത്തിയതോടെ അവൻ പിറകിലെ ഡോറ് തുറന്ന് അകത്ത് കയറീട്ട് അമൃതിന്റെ തലക്കൊരു കിഴുക്ക് കൊടുത്തിട്ട് എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു. തലക്ക് കിഴക്ക് കൊണ്ടതിന്റെ ദേഷ്യത്തിൽ അമൃത് പിറകിലോട്ട് തിരിഞ്ഞിട്ട് നിയാസിന്റെ കൈയ്യിലൊരു അടി കൊടുത്തിട്ട്:
“നിനക്കിത് എന്തിന്റെ കുത്തി കഴപ്പാഡെർക്കാ? വെറുതെ ഇരുന്ന മനുഷ്യന്റെ തലക്കിട്ട് ഇടിക്കുന്നതെന്തിനാ?” അമൃതൽപ്പം ദേഷ്യത്തിൽ പറഞ്ഞു.
” അത് പിന്നെ നിന്റെ ഈ പെട്ട തല കണ്ടാൽ ആർക്കായാലും ഒന്നങ്ങട് തരാൻ തോന്നൂ ന്നെ എന്താ ചെയ്യാ”
നിയാസ് അമൃതിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ആര്ടയാടാ പെട്ട തല നിന്റെ വാപ്പ റഹ്മാനിക്കാന്റയല്ലേ?”
അമൃത് തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് കലി കയറിയ നിയാസ് അമൃതിന്റെ കഴുത്തിൽ പിറകിൽ നിന്ന് വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു:
“ഇനി വാപ്പാക്ക് വിളിക്കോ നീ?”
രണ്ടിന്റെയും ഈ ചെറിയ വഴക്ക് അവസാനം വലിയ അടിയാകുമെന്നറിയാവുന്ന ഞാൻ
കാർ സൈസിലേയ്ക്ക് ചേർത്ത് നിറുത്തീട്ട് പറഞ്ഞു.
“ദേ അല്ലേൽ തന്നെ മനുഷ്യനിന്ന് ആകെ പ്രാന്ത് പിടിച്ചാ നടക്കണെ അതിനിടയ്ക്കാ നിങ്ങടെ രണ്ടിന്റേം
കുത്തി കഴപ്പ്. മര്യാദയ്ക്ക് നിറുത്തിക്കോ മൈരുകളെ അല്ലേൽ ഞാൻ വണ്ടീന്ന് ഇറുങ്ങി പോവ്വുംന്ന്” പറഞ്ഞ് ഡോർ തുറക്കാൻ നോക്കീതോടെ നിയാസ്