തമ്മിലുള്ള പ്രായ വ്യത്യാസം കൊണ്ടുണ്ടാകാവുന്ന പ്രശ്നങ്ങളെന്നൊക്കെ പറഞ്ഞ് എനിക്ക് കുറേ ഉപദേശവും. എന്നെ ഇഷ്ടമല്ലെന്ന് മാത്രം അവൾ ഇതുവരെ പറഞ്ഞിട്ടില്ലാ. പക്ഷേ എന്നെ ശരിക്കും വേദനിപ്പിച്ചത് “ഇനിയീ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലാന്ന്” പറഞ്ഞ് തിരിഞ്ഞു പോലും നോക്കാതെ അവൾ പോയതാണ്.
കുറേ നേരം ഞാനാ ആൽമര തറയിൽ നിറ മിഴികളോടെ ഇരുന്നു. ഇതിനിടയിൽ നിയാസും അമൃതും ഞാൻ അനൂനെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് എന്തായെന്നറിയാനായി എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴത്തെ എന്റെ മരവിച്ച മാനസികാവസ്ഥയിൽ ഞാൻ അവരുടെ കോൾ എടുത്തില്ല. ഒരു വിധം ഞാനൊന്നു സാധാരണ നിലയിലായപ്പോൾ ഞാൻ ഡച്ച് പാലസിന്റെ പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് നേരെ ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്ക് പോയി. അവിടെ ആ നട്ടുച്ച നേരത്ത് ഞാൻ കടൽ തീരത്തിന്റെ ഓരത്തുള്ള പാറക്കെട്ടിൽ പോയിരുന്ന് കടലിലെ തിരകളെണ്ണി അങ്ങനെ ഇരുന്നു. കടലിലെ തിരകൾ കരയിലേയ്ക്ക് അടിച്ച് കയറുന്നത് പോലെ എന്റെ മനസ്സിനുള്ളിലെ വിഷമവും അലയടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവളെന്നോട് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ചെവി പൊത്തി പിടിച്ച് തല കുമ്പിട്ടിരുന്ന് കുറേ നേരം കരഞ്ഞു. ഉച്ച സമയമായതിനാൽ അപ്പോഴാരും ബീച്ചിലുണ്ടായിരുന്നില്ല. കുറച്ച് നേരം കരഞ്ഞപ്പോൾ എന്റെ മനസ്സൊന്ന് ശാന്തമായി.
ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോൾ 58 മിസ്ഡ് കോൾസ് വന്ന് കിടപ്പുണ്ട്. വേറെ ആരാ എന്നെ അങ്ങനെ വിളിക്കുക? എന്റെ നൻപൻമാരായ നിയാസും അമൃതും തന്നെ. ഞാനപ്പോൾ തന്നെ നിയാസിനെ തിരിച്ചു വിളിച്ചു. ഒന്ന് രണ്ട് റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ ഫോണെടുത്തു.
നിയാസ്: എടാ മൈരേ നീയിതെവടായിരുന്നു? എത്ര നേരായിട്ട് നിന്നെ വിളിക്കാണെന്നറിയോ. എന്നിട്ട് പോയ കാര്യം എന്തായി. നീ പറഞ്ഞോ അവളോട്?
” അതൊക്കെ പറഞ്ഞെ ടാ”
നിയാസ്: എന്നിട്ട് അവളെന്താ പറഞ്ഞെ?
” ഞാൻ അവളേക്കാളും വയസ്സിന് ഇളയതാന്നും വീട്ടുകാർക്കും നാട്ടുകാർക്കുമൊന്നും എനിക്കവളോട് തോന്നിയ ഇഷ്ടത്തെ അംഗീകരിക്കാൻ പറ്റൂല്ലാന്ന് പറഞ്ഞവൾ പോയി” ഞാൻ വിതുമ്പി കൊണ്ട് അവനോട് പറഞ്ഞു.
നിയാസ്: നീ വിഷമിക്കല്ലേ ഡാ ആദി അവള് ഇപ്പോ നിന്റെ കൂടെ ഇല്ലേ?
” ഇല്ലാ, ഡാ അവൾ ബൈ പറഞ്ഞ് പോയി” ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.”
എന്റെ കരച്ചിൽ കേട്ട് ആകെ വല്ലാതായ നിയാസ് തൊട്ടടുത്ത് നിന്നിരുന്ന അമൃതിന് സംസാരിക്കാനായി ഫോൺ ലൗഡ് സ്പീക്കറിലിട്ടു. അതോടെ അമൃത് പറഞ്ഞു തുടങ്ങി.
അമൃത്: കരയല്ലേ ഡാ ആദി. നീ ആ കണ്ണ് തുടച്ചേ. നിന്നെ മനസ്സിലാക്കാൻ പറ്റാത്തവള് എങ്ങോട്ടെലും പോകട്ടെ മാൻ. നിനക്ക് ഞങ്ങളില്ലേ ഡാ .
നിയാസ്: ആദി, നീ ചോറ് കഴിച്ചിട്ടില്ലാലോ? നീ ആലുവയ്ക്ക് വാ നമ്മുക്ക് എവിടെന്നെങ്കിലും കഴിച്ചിട്ട് ഈ മൂഡ് മാറ്റാനായിട്ട് ഒരു ട്രിപ്പ് പോവ്വാ.
” ട്രിപ്പിന് പോകാൻ പറ്റിയ മൂഡിൽ അല്ലാടാ ഞാനിപ്പോ” ഞാനപ്പോഴത്തെ മാനസികാവസ്ഥയിൽ അവരോട് പറഞ്ഞു.
അമൃത്: നീ ആലുവയ്ക്ക് വാ ബാക്കിയൊക്കെ നമ്മുക്ക് സെറ്റ് ആക്കാം.
“ഉം” ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.