ഒളിച്ചോട്ടം 6 [KAVIN P.S]

Posted by

തോന്നാൻ കാരണം? നമ്മുക്കിത് പോലെ നല്ല ഫ്രണ്ട്സായിട്ട് പോയാൽ പോരെ ഡാ. നീ ഇപ്പോ പഠിച്ചോണ്ടിക്കുന്നല്ലേ ഉള്ളൂ എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാൻ വർക്ക് ചെയ്യുകയല്ലേ എനിക്കിപ്പോ തന്നെ വീട്ടില് കല്യാണാലോചനകള് വന്ന് തുടങ്ങീട്ടുണ്ട്.” അനു പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.

അവൾ പറഞ്ഞതൊക്കെ കേട്ട് എന്റെ മനസ്സാകെ കാറ്റ് പോയ ബലൂൺ പോലെയായി. അവളോടെന്തെങ്കിലും പറഞ്ഞ് നോക്കാമെന്ന് കരുതീട്ട് മനസ്സിനുള്ളിലെ വിഷമം കാരണം നാവ് പൊന്തുന്നില്ല. എനിക്കൊന്ന് പൊട്ടി കരയണമെന്നുണ്ട് പക്ഷേ എനിക്കതിനും കഴിയുന്നില്ല. മനസ്സിലൊരു കല്ല് കയറ്റി വച്ച പോലൊരു ഭാരം. എന്റെ മുഖമാകെ വിഷാദ ഭാവത്തിലായത് കണ്ട് കൊണ്ടാണോ എന്തോ അനു എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“ആദി, ഇതൊന്നും നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ. ഒരു പാട് നേരം ഇരുന്ന് ആലോചിച്ച് നോക്കീട്ടാ ഞാൻ ഇത് പറഞ്ഞത്. നമ്മുടെ വീട്ടുകാരും നാട്ടുകാരുമൊന്നും നിനക്ക് എന്നോട് തോന്നിയ ഈ ഇഷ്ടത്തെ അംഗീകരിക്കില്ലാ ഡാ. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിങ്ങനൊക്കെ പറഞ്ഞെ.” അനു ശബ്ദം താഴ്ത്തി പറഞ്ഞു.

അനു പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഉള്ളിലുള്ള സങ്കടത്താൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ഞാനത് ഷർടിന്റെ കോളറിൽ തുടച്ചിട്ട് അവസാന വട്ടമെന്ന നിലയ്ക്ക് അനൂന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നിട്ട് അവളുടെ വലത്തെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു: “അനു, എനിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരിഷ്ടം തോന്നീത് നിന്നോടാ. ഞാനിത് വെറുതെ ഒരു നേരം പോക്കായി കാണുന്നതല്ലാ. നിന്നോട് അത്രത്തോളം ഇഷ്ടം എനിക്കുള്ളതോണ്ടല്ലെ ഞാനിത് പറയുന്നെ” ഞാൻ ശബ്ദമിടറി കൊണ്ട് ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞൊപ്പിച്ചു.

“ആദി, ഇതൊന്നും നടക്കുന്ന കാര്യമല്ലെഡാ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതല്ലേ?”

” അതൊക്കെ ഒരു കാരണമാണോ അനു? നീ തന്നല്ലെ കുറച്ച് മുൻപ് വയസിലൊക്കെ എന്ത് കാര്യമാ ഉള്ളതെന്ന് ചോദിച്ചെ?”
ഞാൻ ഇടറിയ ശബ്ദത്തിൽ അവളോടൽപ്പം ശബ്ദമുയർത്തി പറഞ്ഞു.

എന്റെ ശബ്ദമുയർന്ന് കേട്ടതോടെ ആകെ വല്ലാതായ അനു ഞാൻ മുറുക്കെ പിടിചിരുന്ന അവളുടെ കൈയ്യിൽ നിന്നുള്ള പിടുത്തം വിടീപ്പിച്ചിട്ട് ചാടിയേഴ്ന്നേറ്റ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു:
“ആദി, പ്ലീസ് … ഇതൊരു പബ്ലിക്ക് പ്ലേസാണ് ആളുകളൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. നീ ഒന്ന് പ്രാക്ടിക്കലായി ചിന്തിച്ച് നോക്ക് ആദി ഇതൊക്കെ നടക്കണ കാര്യമാണോന്ന്”

” ഇതീ കൂടുതലായിട്ട് എങ്ങനെയാ ഇഷ്ടം തുറന്ന് പറയാന്ന് എനിക്കറിയില്ല അനു” ഞാൻ നിറഞ്ഞ മിഴികളോടെ അവളോട് പറഞ്ഞു.

“ആദി, എനിക്കിനി ഈ വിഷയത്ത പറ്റി സംസാരിക്കാൻ താൽപ്പര്യമില്ല. ബൈ…ഞാൻ പോവ്വാ”
അനു ശബ്ദം കനപ്പിച്ച് പറഞ്ഞിട്ട് എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു. എന്റെ കണ്ണാകെ നിറഞ്ഞിരിക്കുന്നത് കാരണം അവൾ നടന്ന് നീങ്ങിയത് ഞാൻ മങ്ങലോടെയാണ് കണ്ടത്.

ഇത് വരെ ഞാൻ കണ്ടിരുന്ന അനുവിനെയല്ല ഞാനവളോടെന്റ ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷം കണ്ടത്. ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടും അവൾ വീട്ടുകാരും നാട്ടുകാരും ഈ ഇഷ്ടത്തെ കുറിച്ച് എന്താ വിചാരിക്കുക അവരിതിനെ അംഗീകരിക്കില്ലാ എന്നൊക്കെയാണ് പറഞ്ഞത്. പിന്നെ ഞങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *