🔱കരിനാഗം 3 [ചാണക്യൻ]

Posted by

കരിനാഗം 3

Karinaagam Part 3 | Author : Chanakyan | Previous Part

 

(കഥ ഇതുവരെ)

നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല.

തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല.
എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി

“നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ”

മഹാദേവിന്റെ വാക്കുകൾ അവളെ അല്പം പരിഭ്രമത്തിലാക്കി.

പക്ഷെ അവനെ നിരാശനാക്കാൻ അവളുടെ മനസ് അനുവദിച്ചില്ല.

എന്തോ വല്ലാത്തൊരു അടുപ്പം അവനോട് തോന്നുന്നു.

സിന്ധൂരി ധർമ സങ്കടത്തിലായി.

എങ്കിലും സഹായിക്കാമെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

അതു കണ്ടതും മഹി സിന്ധൂരിയെ നോക്കി പുഞ്ചിരിച്ചു.

ആ ചിരിക്ക് പോലും വല്ലാത്തൊരു ആകർഷണം.

ഒരു തരം പോസിറ്റീവ് തരംഗങ്ങൾ അവനിൽ നിന്നും വമിക്കുന്നു.

കാരണം മഹിയുടെ സാമീപ്യത്തിൽ മാനസിനെ അലട്ടുന്ന ചിന്തകളോ വിഷമങ്ങളോ ഉണ്ടാകുന്നില്ല.

എപ്പോഴും ഉന്മേഷവും ഉന്മാദവും മാത്രം.

സിന്ധൂരി തെല്ലു നേരം മിഴികൾ പൂട്ടി വച്ചു ആലോചനയിലാണ്ടു.

അതിനു ശേഷം സിന്ധൂരി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു അവനെ നോക്കി.

(തുടരുന്നു)

“മഹി നിന്റെ ഗ്രാമത്തിൽ നിന്നും കടത്തി കൊണ്ടു വന്ന പെൺകുട്ടിയെ ആരും തൊട്ടിട്ടുണ്ടാവില്ല……….അത്‌ ഞാൻ നിനക്ക് ഉറപ്പ് തരാം………കാരണം ഇവിടേക്ക് കടത്തികൊണ്ടു വരുന്ന പെൺകുട്ടികളെ പ്രതേകിച്ചു അവരുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഇവിടെ വരുന്ന കോടീശ്വരന്മാർക്ക് ആദ്യമേ കാഴ്ച്ച വയ്ക്കും…….. അതിലൂടെ ചാന്ദ്നി ദീദിക്ക് കൊട്ട കണക്കിന് പണം കിട്ടും…….അയാളുടെ രതി വേഴ്ച്ചക്ക് ശേഷം മാത്രേ അവരെ ഒരു ഉരുപ്പിടി പോലെ ഇങ്ങോട്ടേക്കു കൊണ്ടുവരുകയുള്ളു”

Leave a Reply

Your email address will not be published. Required fields are marked *