,, നീ ഒന്ന് വിളിച്ചു നോക്ക്.
,, വിളിച്ചു എടുക്കുന്നില്ല.
,, എന്നാൽ വരുന്നുണ്ടാവും.
ഞാൻ ഒന്നുകൂടെ ഫോൺ എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആണ് കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.
ഞാൻ പെട്ടെന്ന് തന്നെ പോയി വാതിൽ തുറന്നു. എന്നിട്ട് അച്ഛനെ നോക്കി ഒന്ന് ചിരിച്ചു.
അച്ഛൻ ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് അകത്തേക്ക് നടന്നു……
എനിക്ക് അത് നല്ല വിഷമം ആയി പെട്ടന്ന് അമ്മ അവിടേക്ക് വന്നു……
,, നിങ്ങൾ എവിടെയായിരുന്നു മനുഷ്യ
,, ഒരാളെ കണ്ടു സംസാരിച്ചു നിന്നു പോയി
,, എന്നാൽ പിന്നെ ദേവു ഫോൺ വിളിച്ചപ്പോൾ എടുത്ത് കാര്യം പറഞ്ഞൂടെ…
,, പറയേണ്ട എന്നു തോന്നി.
അതും പറഞ്ഞു അച്ഛൻ റൂമിലേക്ക് പോയി.
സമയം പിന്നെയും മുന്നോട്ട് പോയി. പുറത്തു നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നു.
9.30 ആയപ്പോൾ പതിവ് പോലെ സുമേഷ് നാലു കാലിൽ വന്നു മുകളിൽ ഉള്ള തന്റെ റൂമിലേക്ക് പോയി…..
മുകളിൽ ഒറ്റ റൂം ആണ് ബാക്കി ടെറസ്. ആ റൂമിൽ ആണ് അവൻ കിടക്കുന്നത്.
താഴെ ഉള്ള 2 റൂം. അതിൽ ഒന്നിൽ ഞാനും മോളും മറ്റേ റൂമിൽ 2 കട്ടിലിൽ ആയി അച്ഛനും അമ്മയും.
ഭക്ഷണം കഴിച്ചു പോകുമ്പോഴും അച്ഛൻ എന്റെ മുഖത്തു പോലും നോക്കിയില്ല.