രണ്ടാൾക്ക് മാത്രം ഇന്നും അറിയാവുന്ന ആ രഹസ്യം ആദ്യം പറയാം എന്നിട്ട് ബാക്കി.
18 ആം വയസിൽ തന്നെ എനിക്ക് കൊച്ചാപ്പ കാർ ലൈസൻസ് എടുത്തു തന്നിരുന്നു.
അന്ന് എനിക്ക് കോളേജ് ലീവ് ആയിരുന്നു. അന്ന് രാവിലെ കൊച്ചപ്പയുടെ വിളി ആണ് എന്നെ ഉണർത്തിയത്.
,, ഹാലോ
,, ആഹ് സാബി നീ എഴുന്നേറ്റോ
,, ഇല്ല കൊച്ചാപ്പ എഴുന്നേൽക്കുന്നെ ഉള്ളു
,, നീ ഒരു ഉപകാരം ചെയ്യുമോ
,, എന്താ
,, പിള്ളേർക്ക് 2 നും exam ആണ്. മോന് ചെറിയ സുഖം ഇല്ല. നീ കൊച്ചുമ്മയുടെ കൂടെ ഒന്ന് ഹോസ്പിറ്റൽ വരെ പോകുമോ.
,, ആഹ് അതിനെന്താ
ഞാൻ ഇത്രയും സന്തോഷത്തോടെ പറഞ്ഞത് ചുമ്മ അല്ല. ഇങ്ങനെ ഒക്കെ മാത്രേ കാർ ഓടിക്കാൻ കിട്ടുള്ളൂ അതാണ്.
,, പിന്നെ വരുമ്പോൾ ചിലപ്പോൾ ഇരുട്ടും കുറച്ചു ദൂരം ആണ്. മോനെ അവിടെ ആണ് കാണിക്കുന്നത്.
,, അത് കുഴപ്പം ഇല്ല കൊച്ചാപ്പ ഉമ്മയോട് പറഞ്ഞാൽ മതി.
,, അത് ഞാൻ പറയാം എനിക്ക് കുറച്ചു മീറ്റിംഗ് ഒക്കെ ഉണ്ട് എപ്പോഴാണ് കഴിയുക എന്നു അറിയില്ല.
,, ഞാൻ പൊയ്‌ക്കൊളം
,, എന്ന ശരി പെട്ടന്ന് എഴുന്നേറ്റ് വാ
,, ശരി.
ഞാൻ എഴുന്നേറ്റു ഉമ്മയോട് കാര്യം പറഞ്ഞു. റെഡിയായി ചായ ഒക്കെ കുടിച്ചു കൊച്ചപ്പയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.
40 മിനുട്ട് ബൈക്കിൽ സഞ്ചരിച്ചു ഞാൻ അവിടെ എത്തുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു.
എന്നെ കണ്ടതും കൊച്ചുമ്മ പെട്ടന്ന് കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വന്നു.
,, ആഹ് നീ എത്തിയോ ബൈക്കു വച്ചിട്ട് ആ കാർ എടുക്ക് ഇന്ന കീ.
,, എന്താ അജുന്
,, മുൻപ് ഉണ്ടായ ശ്വാസം മുട്ടൽ തന്നെ. പെട്ടന്ന് പോകാം 2 മണിക്കൂർ ഓട്ടം ഉണ്ട്.
,, ശരി.
ഞാൻ കാർ എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു. ബ്ലോക്ക് ഒക്കെ കഴിഞ്ഞു ഞങ്ങൾ എത്തുമ്പോഴേക്കും സമയം 3കഴിഞ്ഞിരുന്നു.
പക്ഷെ ഹോസ്പിറ്റലിൽ ആ ഡോക്ടറുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല.
ഞങ്ങൾ അവിടെ അന്വേഷിച്ചപ്പോൾ ആണ്. വിവരം അറിഞ്ഞത് ഡോക്ടർ ഇന്ന് ഉച്ചയ്ക്ക് ലീവ് ആണ്.
പുലർച്ചെ 3 മണി മുതൽ ഉണ്ടാകും നാളെ എന്നു.