ലക്കി ഡോണർ [Danmee]

Posted by

പുറകിലെ സീറ്റിൽ ഫിറ്റ്‌ ചെയ്തിരുന്ന  ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് കിടത്തി. മെഹ്റിൻ മുന്നിൽ  എന്നോടൊപ്പം കയറി.
” സൂക്ഷിച്ചു പോണേ മക്കളെ ”
മെഹ്റിന്റ ഉമ്മ പുറകിൽ നിന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാൻ കാർ മുന്നോട്ട് എടുത്തു  വളരെ  സാവദാനം  എന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു.

” ഇക്ക എന്താ വിളിക്കാതെ വന്നത്  ഞാൻ  ഇന്ന് ഇവിടെ നിൽക്കാം എന്നു കരുതിയതാ……. കുറച്ചു നാൾ ആയി ഞാൻ വിചാരിക്കുന്നു ”

” നീ ഇപ്പോഴാണോ അത്‌ പറയുന്നത്…. കുഴപ്പമില്ല  ഒന്ന്‌രണ്ടു മാസം കഴിഞ്ഞു  ഇങ്ങോട്ട് വന്നു നിൽക്കാമല്ലോ ”

” ഉമ്മ പറഞ്ഞത്  ഇത്തവണ  ഞാൻ  തന്നെ എല്ലാ കാര്യങ്ങളും നോക്കാം എന്ന അതുകൊണ്ട് ചിലപ്പോൾ  അതിന്  പറ്റില്ല ”

” ആ ഉമ്മ  എന്നോടും പറഞ്ഞയിരുന്നു…. അത്‌ സാരമില്ല  നിന്റെ ഉമ്മയെ നമ്മുക്ക് അങ്ങോട്ട് വരുത്താം ”

ഞങ്ങൾ  വീട്ടിൽ എത്തി കാറിൽ നിന്നു ഇറങ്ങുമ്പോൾ ആണ് ഉച്ചക്ക് റിജോ വിളിച്ചകാര്യം ഓർമ  വന്നത്. ഞാൻ  മോനെ കയ്യിൽ  എടുത്ത്  വീട്ടിനു  വെളിയിൽ നമ്മളെയും  കാത്തുനിന്ന എന്റെ ഉമ്മയുടെ കയ്യിൽ കൊടുത്ത് തിരിച്ചു  കാറിലേക്ക് തന്നെ നടന്നു.

” നീ ഇത് എങ്ങോട്ടാ  ഇപ്പോൾ  പുറത്ത് പോയി വന്നതല്ലേ  ഉള്ളു ”

” ദ വരുന്നുമ്മ ഒരു കൂട്ടുകാരനെ കാണാൻ ഉണ്ട് ”
ഞാൻ തിരിഞ്ഞു നിന്നു പോയിട്ട് വരട്ടെ  എന്നർത്ഥത്തിൽ മെഹ്റിനെ നോക്കി കാറിൽ കയറി ഡോർ അടച്ചു.  പോക്കറ്റിൽ നിന്നും ഫോൺ  എടുത്ത് റിജോയെ വിളിച്ചു

” ഡാ ഞാൻ  ഇപ്പോൾ ഫ്രീ ആണ്  നീ ഇപ്പോൾ എവിടെ  ഉണ്ട് ”

” ഹ അളിയാ നീ നമ്മുടെ  പഴയ  ക്ലബ്‌  ലോട്ട് വരുമോ  ഞാൻ അങ്ങോട്ട് വരാം ”

” അവിടെയോ……അവിടെ  ആകെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുക അല്ലെ ”

”  നീ വടേ ഞാൻ ദ  ഇറങ്ങി ”

ഞാൻ  വണ്ടി സ്റ്റാർട്ട്‌ ആക്കി  ഞങ്ങളുടെ ആ പഴയ  ക്ലബ്‌ ലേക്ക് വണ്ടി വിട്ടു.  റിജോ എന്റെ ഉറ്റ ചങ്ങാതി  ആയിരുന്നു  അവന്റെ കല്യാണം വരെ  എന്തിനും ഏതിനും  ഞങ്ങൾ ഒരുമിച്ചയിരുന്നു. അവന്റെ കല്യാണ ശേഷം അവനെ  ഒന്നിനും കിട്ടാറില്ലായിരുന്നു…… അവന്റെ കല്യാണം  ഒരു സംഭവം തന്നെ ആയിരുന്നു.

ചെറിയാൻ ഫിലിപ്പ് എന്ന ബിസിനസ്‌ കാരനും  രാഷ്ട്രീയകാരനും  ആയ നമ്മുടെ നാട്ടിലെ ഒരു മിനി ജന്മിയുടെ ഒറ്റ മകളെ ആണ് അവൻ നമ്മുടെ ഒക്കെ സഹായത്തോടെ പ്രേമിച്ചു കല്യാണം  കഴിച്ചത്. സാനിയ  അതായിരുന്നു അവളുടെ  പേര്. കാണാൻ അതിസുന്ദരി പക്ഷേ  ചെറിയനെ  പേടിച്ചു

Leave a Reply

Your email address will not be published. Required fields are marked *