“ഐഷു…” അവളിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ അവളോട് ചേർന്നിരുന്ന് ഒന്ന് കൂടി വിളിച്ചു.
“മ്മ്മം” അവളുടെ ഉത്തരം ഒരു മൂളലിൽ ഒതുക്കി.
“ഐഷു പ്ലീസ്… നീ ഇങ്ങനെ വാശി പിടിക്കല്ലേ.”
“പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ വാശി.”
“ഞാൻ അങ്ങനെ പറഞ്ഞോ? അല്ലെങ്കിൽ നീ തന്നെ ഒന്ന് ആലോചിച്ച് നോക്കിയേ പപ്പയും മമ്മിയും ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?”
“പപ്പയും മമ്മയും സമ്മതിച്ചാൽ നീ വരുമോ?”
“അത് അങ്ങനെ ചോദിച്ചാൽ…”
“വേണ്ട നീ ഉരുളണ്ട നിനക്ക് വരാൻ താല്പര്യമില്ല.”
“എന്റെ പൊന്നോ ഞാൻ അങ്ങനെ പറഞ്ഞോ? ഇനി ഇതിന്റെ പേരിൽ ഈ മുഖവും വീർപ്പിച്ചിരിക്കണ്ട. പപ്പയും മമ്മയും സമ്മതിച്ചാൽ നമുക്ക് പോകാം”
“ഉറപ്പാണല്ലോ”
“ആഹ് ഉറപ്പ്…, പക്ഷെ പപ്പയും മമ്മിയും സമ്മതിക്കണ്ടേ”
“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളും നീ ഒന്ന് കൂടെ നിന്നാൽ മതി.”
“അതൊക്കെ നിൽക്കാം, പക്ഷെ…”
“ഒരു പക്ഷെയുമില്ല… വാ ഇപ്പോൾ തന്നെ സംസാരിക്കാം.” അവൾ അതും പറഞ്ഞ് എന്നെയും വിളച്ച് താഴെ ഹാളിലെത്തി.
മമ്മിയും സാറായും ചായയും പലഹാരവുമെല്ലാം ഡൈനിംഗ് ടേബിളിൽ നിരത്തി വക്കുവാണ്.
“ആഹ് നിങ്ങൾ എത്തിയോ? മോളെ പപ്പയെ കൂടി വിളിക്ക് നമുക്ക് ചായ കുടിക്കാം.” മമ്മി സാറയോട് പറഞ്ഞു.
“ആഹ് മോള് ഇവിടെ ഉണ്ടായിരുന്നോ? ഞാൻ വിചാരിച്ചു പോയിക്കാണുമെന്ന്”
” ഇല്ല പപ്പ, ഞാൻ പപ്പയോട് പറയാതെ പോകുമോ? ”
“ആഹ് ഇരിക്ക് മോളെ ചായ കുടിക്ക്.” പപ്പ കസേരയിൽ ഇരുന്നപ്പോൾ അടുത്ത് ചുറ്റിപറ്റി നിന്ന ഐഷുവിനോട് പപ്പ പറഞ്ഞു. അങ്ങനെ ഞാനും ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി. ഐഷു പറയുന്നത് കേട്ട് പപ്പ എന്ത് പറയും എന്ന് എനിക്ക് ചെറിയ പേടിയുള്ളത് കൊണ്ട് ചായ അങ്ങ് അസ്വദിക്കാൻ പറ്റുന്നില്ല.
” സാമേ ഏതായലും ഇവളുടെ കാര്യം ഏകദേശം ഒക്കെയായി…! എന്താ നിങ്ങളുടെ പ്ലാൻ…? ” എന്റെയും ഐഷുവിന്റെയും കല്യാണ കാര്യമാണ് പപ്പ ഉദ്ദേശിച്ചത്.
” അതിന് ഇനിയും സമയമുണ്ടല്ലോ പപ്പ ലൈഫില് ഒന്ന് സെറ്റായിട്ട് മതിയെന്നാണ് ഞങ്ങളുടെ പ്ലാൻ” ഐഷുവാണ് ചാടിക്കേറി ഉത്തരം പറഞ്ഞത്.
” അതും നല്ലതാണ്. പിന്നെ ഇവനും ഇവന്റെ മക്കൾക്കും കഴിയാൻ ഉള്ളതൊക്കെ പപ്പ സാമ്പാത്തിച്ച് വച്ചിട്ടുണ്ട്. അതൊക്കെ നോക്കി നടത്താൻ ഇവൻ ആയി എന്ന് തോന്നുമ്പോൾ ഞാൻ എല്ലാം അവനെ ഏല്പിക്കും. ഒരുപാട് സമ്പാത്തിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. അനുഭവിക്കാനും നമ്മൾ സമയം കണ്ടെത്തണം.