ഐഷുവിനെക്കാളും വാശിക്കാരനായ പപ്പയുടെ മുന്നിൽ എനിക്ക് മാറുത്തോന്നും പറയാൻ പറ്റിയില്ല. പകരം റിസൾട്ട് വന്ന് പാസ്സായാൽ മൂന്ന് എന്നുള്ളത് ഏഴ് ദിവസതേക്ക് ലോങ്ങ് ട്രിപ്പ് പോകാമെന്നും. അവൾ പറയുന്ന സ്ഥലങ്ങൾ എന്നും പറഞ്ഞ് ഐഷുവിനെ സോപ്പിട്ട് നിർത്തി.
അതിന്റെ ഇടക്കാണ് സാറക്ക് ഒരു ചെറുക്കനെ ഇഷ്ടമാണെന്ന് ഞാൻ അറിയുന്നത്. അവൻ ജോലി കിട്ടി കാനഡക്ക് പോകുന്നതിന് മുമ്പ് രണ്ട് വീട്ടുകാരെയും നൈസ് ആയിട്ട് അറിയിക്കാൻ വേണ്ടി അവളാണ് എന്നോട് കാര്യം പറഞ്ഞത്. നേരത്തെ എനിക്കൊരു സംശയമുണ്ടായിരുന്നെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.
പിന്നെ ചേട്ടനായി പോയില്ലേ, എന്നെ കണ്ടല്ലേ അവളും പഠിക്കുന്നത് അത് കൊണ്ട് ഞാൻ പപ്പയോടു കാര്യം പറഞ്ഞു. പപ്പക്ക് എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ അവന്റെ വീട്ടിൽ ഞാനും പപ്പയും പോയി കാര്യങ്ങൾ ഉറപ്പിച്ചു.
ഇപ്പോൾ നിശ്ചയം നടത്തുന്നു. ഒരു വർഷം കഴിഞ്ഞ് സാറുടെ കോഴ്സ് കഴിയുമ്പോൾ അവൻ നാട്ടിൽ ലീവിന് വരുന്നു. അപ്പോൾ കല്യാണം നടത്തുന്നു. എല്ലാം സെറ്റായി വീട്ടിൽ വന്ന് കേറി ഐഷുവിനോട് വിളിച്ച് കാര്യം പറഞ്ഞു. പിന്നെ ട്രിപ്പ് എൻഗേജ്മെന്റ് കഴിഞ്ഞ് പോകാമെന്നു പറഞ്ഞു അപ്പോൾ ഫോണിൽ തന്നെ അവളുടെ എതിർപ്പ് അറിയിച്ചു.
പറഞ്ഞ് പറഞ്ഞു മടുത്ത് അവസാനം ഞാൻ നേരിൽ കാണുമ്പോൾ ബാക്കി പറയാം എന്ന് പറഞ്ഞ് നൈസായിട്ട് കട്ടാക്കി. ഫോൺ താഴെ വെച്ച് പതിനഞ്ചു മിനുട്ട് കഴിഞ്ഞില്ല ഓടി പിടിച്ച് അവൾ ഇങ്ങെത്തി. ബാക്കി പൂരമൊക്കെ നിങ്ങൾ കേട്ടല്ലോലേ?
ഏതായാലും സംഭവം കയ്യിൽ നിന്നും പോയി. ഇനി ഒന്നുകിൽ ഐഷു അല്ലെങ്കിൽ വീട്ടുകാർ ആരെങ്കിലും വിഷമിപ്പിക്കാണ്ട് ഈ പ്രശ്നം തീരുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും നിങ്ങളോട് സംസാരിച്ച് നിന്നാൽ അവൾ അവളുടെ പാട്ടിന് പോകും.
ഞാൻ റൂമിൽ നിന്നും ഹാളിൽ വന്നപ്പോൾ അവിടെ ആരുമില്ല. ഇനി അവൾ പോയി കാണുമോ? ഞാൻ പുറത്ത് ഇറങ്ങി നോക്കി. ‘ഭാഗ്യം അവളുടെ സ്കൂട്ടി ഇവിടെ തന്നെയുണ്ട് അപ്പോൾ ആളു പോയിട്ടില്ല’. മമ്മിയുടെ അടുത്ത് കാണുമെന്ന് കരുതി റൂമിൽ ചെന്നപ്പോൾ അവിടെയുമില്ല. അപ്പോൾ ഉറപ്പിച്ചു അവൾ സാറയുടെ റൂമിൽ കാണും. ഞാൻ അങ്ങോട്ട് നടന്നു…
” നീ അങ്ങനെ എന്നെ ഓവർ ടേക്ക് ചെയ്തല്ലേടി”
” ഇനിയും താമസിച്ചിട്ടില്ല ചേച്ചി. ചേച്ചി വീട്ടിൽ പറ ഞാൻ ചേട്ടായിയോടും പറയാം എന്നിട്ട് രണ്ട് കെട്ടും കൂടി ഒറ്റ മണ്ഡപത്തിൽ വച്ച് നടത്താം…!”
“എന്താണ് ഇവിടെ സീരിയസ് ഡിസ്കഷൻ” രണ്ടെണ്ണത്തിന്റെയും സംസാരം കേട്ടാണ് ഞാൻ റോമിലേക്കു കേറിയത്.
“ആഹ് ചേട്ടായിയോ?…
ചേച്ചി പറയുവാ എന്നേക്കാൾ മൂത്ത ചേച്ചിയെ ഓവർ ടേക്ക് ചെയ്ത് ഞാൻ കെട്ടുന്നെന്ന്” എനിക്ക് മറുപടി തന്നത് സാറയാണ്. ഞാൻ വന്നതും മുഖം വീർപ്പിച്ച് പിടിച്ച് നിൽക്കുവാണ് നമ്മുടെ ആൾ.